സീരിയൽ നടി അപർണ നായരെ മരിച്ചനിലയിൽ കണ്ടെത്തി

Cinema Trivandrum

തിരുവനന്തപുരം – സിനിമാ, സീരിയൽ നടിയായിരുന്ന അപർണ നായരെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. കരമന തളിയിലെ വീട്ടിലാണ് മരിച്ച നിലയിൽ അപർണ്ണയെ കണ്ടെത്തിയത്. മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കരമന പോലീസ് സ്ഥലത്തെത്തി അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വൈകീട്ട് ഏഴരയോടെയാണ് അപർണയെ മരിച്ച നിലയിൽ കണ്ടെത്തിയതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സംഭവസമയത്ത് അമ്മയും സഹോദരിയും വീട്ടിലുണ്ടായിരുന്നു. ബന്ധുക്കളിൽനിന്ന് പോലീസ് മൊഴിയെടുത്തിട്ടുണ്ട്.

മരണത്തിനു തൊട്ടു മുൻപും ഇൻസ്റ്റാഗ്രാമിൽ സന്തോഷം നിറഞ്ഞ പോസ്റ്റ് ; പോസ്റ്റുകളിൽ എല്ലാം കുടുംബത്തോടൊപ്പം സന്തോഷത്തോടെ കഴിയുന്ന വ്യക്തി എന്ന് മാത്രമേ തോന്നാൻ ഇടയുള്ളൂ. ഇളയ കുഞ്ഞിന് പ്രായം തീരെ കുറവാണ്.. ‘എന്റെ ഉണ്ണി കളി പെണ്ണ്’ എന്ന് ക്യാപ്‌ഷൻ നൽകിയ ഇളയമകളുടെ മുഖമുള്ള പോസ്റ്റാണ് അപർണ അവസാനമായി ഇട്ടിട്ടുള്ളത്.

ഭർത്താവ്: സഞ്ജിത്, മക്കൾ: ത്രയ, കൃതിക.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *