ഈ ഫോട്ടോയിൽ കാണുന്ന നാല്പത്തിയെട്ട് വയസ്സുള്ള ജീവൻ കരുത്തോക്കൻ എന്ന യുവാവിനെ ഒരു വർഷമായി കാണാനില്ലായെന്ന് പരാതി ;

Kerala India Kannur World
Print Friendly, PDF & Email

കണ്ണൂർ – ജീവൻ എന്ന ഈ യുവാവ് വയനാട് ലക്കടിയിലുള്ള ഓറിയെന്റൽ സ്കൂൾ ഓഫ് ഹോട്ടൽ മാനേജ്മെന്റിൽ നിന്നും 2000 ത്തിൽ പഠനം പൂർത്തിയാക്കിയതിന് ശേഷം എട്ട് വർഷമായി ദുബായിലുള്ള യാഷ് ഹോട്ടലെന്ന സ്ഥാപനത്തിൽ അസിറ്റന്റ് പർച്ചേസിങ് മാനേജറായി ജോലി ചെയ്തു വരുകയായിരുന്നു . ജീവൻ പഠിച്ച ലക്കടിയിൽ ഉള്ള ഹോട്ടൽ മാനേജ്മെന്റിന് കോഴ്‌സിന് ചേർന്നിരുന്നവരിൽ കൂടുതലും നോർത്ത് ഇന്ത്യൻ വിദ്യാർത്ഥികളാണ് സഹപാഠികളായി ഉണ്ടായിരുന്നത് .

അദ്ധ്യാപികയായ കൊല്ലം സ്വദേശി സോണിയെ വിവാഹം കഴിച്ച ജീവന് ഒരു മകളുണ്ട് പേര് കാർത്തിക, KSRTC യിൽ വിരമിച്ച ജീവന്റെ അച്ഛൻ ദാമോദരനും ‘അമ്മ വിലാസിനിക്കും മൂത്ത മകൻ ജീവനെ കൂടാതെ രണ്ട് മക്കൾ കൂടെയുണ്ട് വിജിദ് കെ , വിജോയ് കെ .

കടുത്ത ശിവ ഭക്തനായ ജീവൻ പണ്ട് മുതൽ ആരോടും പറയാതെ പുണ്യ സ്ഥലങ്ങളായ കാശി, ബനാറസ്സ് മറ്റ് നോർത്ത് ഇന്ത്യൻ സ്ഥലങ്ങൾ സന്ദർശിക്കാൻ ആരുടേയും അനുവാദത്തിന് കാത്തുനിൽക്കാതെ പോവുമെന്ന് ഭാര്യയോട് സൂചിപ്പിച്ചിരുന്നു. കോവിഡ് മഹാമാരിയുടെ സമയത്തു ദുബായിൽ നിന്ന് ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയ ജീവന്റെ കൂട്ടുകെട്ടിലും മദ്യപാനത്തിൽ അടക്കമുള്ള കുത്തഴിഞ്ഞ ജീവിതത്തിലും സഹോദരങ്ങൾക്ക് ആശങ്കയുണ്ടായിരുന്നുവെങ്കിലും ഭാര്യയെയും മകളെയും പോലും അറിയിക്കാതെ നാട് വിട്ട് പോവുമെന്ന് ആരും കരുതിയിരുന്നില്ല.

സ്വന്തമായ രീതിയിൽ കുടുംബം പല അന്വേഷണങ്ങൾ നടത്തിയിരുന്നുവെങ്കിലും 10/09/2025 ൽ ജീവന്റെ ഭാര്യയും മകളും സഹോദരനും ചേർന്ന് വളപട്ടണം പോലീസ് സ്റ്റേഷനിൽ പരാതി നൽകി . ജീവൻ പണ്ട് ഉപയോഗിച്ച് വന്നിരുന്ന മൊബൈൽ നമ്പർ 6235171978 ഇതായിരുന്നുവെങ്കിലും ഇപ്പോൾ ഈ നമ്പറിൽ ലഭ്യമല്ല . 28/04/2024 മുതൽ കണ്ണൂർ ജില്ലയിലെ അഴിക്കോട് കൊട്ടാരത്തുംപാറയിൽ നിന്നും ജീവനെ കാണാതായിരിക്കുന്നത്.

ഈ ജീവനെക്കുറിച്ചു എന്തെങ്കിലും വിവരം കിട്ടുന്നവർ വളപട്ടണം പോലീസ് സ്റ്റേഷനിലോ, സഹോദരൻ വിജോയെയോ (Mob +91 7593997766) അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ജീവന്റെ കുടുംബം അദ്ദേഹത്തിൻറെ സുരക്ഷിതമായ മടങ്ങി വരവിനായി പ്രാർത്ഥനയോടെ കാത്തിരിക്കുന്നു.
ഈ കുടുംബത്തിന്റെ അഭ്യർത്ഥന പ്രകാരം എല്ലാവരും ഷെയർ ചെയ്തു എല്ലാ മലയാളികളിലേക്കും ഈ വിവരം എത്തിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

ടീം പത്തനംതിട്ടക്ക് വേണ്ടി, അജേഷ് കെ മാണിക്കൊപ്പം ജിബു വിജയൻ ഇലവുംതിട്ട

Leave a Reply

Your email address will not be published. Required fields are marked *