ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു.

Pathanamthitta
Print Friendly, PDF & Email

മല്ലപ്പള്ളി ഈസ്റ്റ് സെന്റർ മാർത്തോമ്മാ സുവിശേഷ സേവികാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ പരയ്ക്കത്താനം സെന്റ് തോമാസ് മാർത്തോമ്മാ പള്ളിയിൽ വച്ച് “വയോജനങ്ങളിലെ വീഴ്ചയും മറ്റു സ്ത്രീജന്യ ആരോഗ്യ പ്രശ്നങ്ങളും”എന്ന വിഷയത്തിൽ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു.സെന്റർ പ്രസിഡന്റ് റവ: സുജിത് സാം മാമ്മന്റെ അധ്യക്ഷത വഹിച്ചു.തിരുവല്ല ബിലിവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗം പ്രൊഫസർ ഡോ സരിത സൂസൻ വർഗീസ് ബോധവത്കരണ ക്ലാസിന് നേതൃത്വം നല്കി.റവ:റോയി തോമസ്,റവ:റജി സക്കറിയ,ബിലിവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗം മാനേജർ ശ്രീ അവിരാ ചാക്കോ, സെന്റർ വൈസ് പ്രസിഡന്റു ശ്രീമതി സൂസി വർഗീസ് പ്ളാംകൂട്ടത്തിൽ, സെന്റർ സെക്രട്ടറി റേച്ചൽ ഏബ്രഹാം, ശ്രീമതി എൽസമ്മ ജോസ് മുതലായവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *