കോന്നി- റേഷന്‍കടകളുടെ വൈവിധ്യവത്ക്കരണത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച കെ-സ്റ്റോര്‍ പദ്ധതി കോന്നി താലൂക്കില്‍ അരുവാപ്പുലം പഞ്ചായത്തില്‍ ഐരവണ്‍ വില്ലേജില്‍ 1373030-ാം നമ്പര്‍ റേഷന്‍കടയില്‍ അഡ്വ. കെ.യു.ജനീഷ് കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റ് (ഇന്‍ ചാര്‍ജ്ജ്) മണിയമ്മ രാമചന്ദന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി ആദ്യവില്‍പന നടത്തി. വാര്‍ഡ് മെമ്പര്‍ വി.ശ്രീകുമാര്‍, രഘുനാഥ് ഇടത്തിട്ട, ജോയി തോമസ്, തുളസീധരന്‍ നായര്‍, കോന്നി താലൂക്ക് സപ്ലൈ ഓഫീസര്‍ ലിജോ പൊന്നച്ചന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. റേഷന്‍ സാധനങ്ങള്‍ക്കു പുറമേ സപ്ലൈകോ ശബരി ഉത്പ്പന്നങ്ങള്‍, അക്ഷയ ബാങ്കിംഗ് സേവനങ്ങള്‍, ഛോട്ടുഗ്യാസ് (5 കിലോ), മില്‍മ ഉത്പ്പന്നങ്ങള്‍ എന്നിവ റേഷന്‍കടകള്‍ വഴി പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുക എന്നതാണ് കെ-സ്റ്റോറിന്റെ ലക്ഷ്യം.


