യുഎഇ പൊതുമാപ്പ് പ്രഖ്യാപിച്ചു : നോർക്ക റൂട്ട്സ് അടക്കം ഹെൽപ്പ് ഡെസ്കുകൾ സജീവം

World
Print Friendly, PDF & Email

ദുബായ് – യു.​എ.​ഇ പ്ര​ഖ്യാ​പി​ച്ച​ വി​സ നി​യ​മ ലം​ഘ​ക​ർ​ക്കു​ള്ള ഇ​ള​വ് ഞാ​യ​റാ​ഴ്ച മു​ത​ൽ ആ​രം​ഭി​ക്കാ​നി​രി​ക്കെ ത​യാ​റെ​ടു​പ്പു​ക​ൾ പൂ​ർ​ത്തി​യാ​ക്കി അ​ധി​കൃ​ത​ർ. അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കാ​നും ന​ട​പ​ടി​ക​ൾ​ക്കും എ​ല്ലാ സ​ന്നാ​ഹ​ങ്ങ​ളും ഒ​രു​ക്കി​ക്ക​ഴി​ഞ്ഞ​താ​യി ദു​ബൈ​യി​ലെ ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റെ​സി​ഡ​ൻ​സി ആ​ൻ​ഡ് ഫോ​റി​നേ​ഴ്സ് അ​ഫ​യേ​ഴ്സ് (ജി.​ഡി.​ആ​ർ.​എ​ഫ്.​എ) വൃ​ത്ത​ങ്ങ​ൾ നേ​ര​ത്തേ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​ള​വ്​ പ്ര​ഖ്യാ​പി​ച്ച ഉ​ട​ൻ​ത​ന്നെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​യി വി​വി​ധ എ​മി​റേ​റ്റു​ക​ളി​ൽ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഒ​രു പ്ര​ത്യേ​ക യോ​ഗം ചേ​ർ​ന്നി​രു​ന്നു.

ഇ​ള​വ്​ ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പാ​ക്കു​ന്ന​തി​നാ​യി ദു​ബൈ​യി​ൽ ജി.​ഡി.​ആ​ർ.​എ​ഫ്.​എ ഒ​രു പ്ര​ത്യേ​ക സം​ഘ​ത്തെ രൂ​പ​വ​ത്ക​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ക​സ്റ്റ​മ​ർ ഹാ​പ്പി​ന​സ് ആ​ൻ​ഡ് ഡി​ജി​റ്റ​ൽ സ​ർ​വി​സ​സ്, പ്രോ ​ആ​ക്ടി​വ് മീ​ഡി​യ ക​മ‍്യൂ​ണി​ക്കേ​ഷ​ൻ, സ​ർ​വി​സ​സ് ഡെ​വ​ല​പ്‌​മെ​ന്‍റ് ടീം ​എ​ന്നി​വ​യു​ൾ​പ്പെ​ടെ പ്ര​ത്യേ​ക വ​ർ​ക്കി​ങ്​ ടീ​മു​ക​ളെ​യാ​ണ് രൂ​പ​വ​ത്ക​രി​ച്ച​ത്. ഇ​തു​വ​ഴി വി​സ ലം​ഘ​ന​ക്കാ​ർ​ക്ക് എ​ളു​പ്പ​ത്തി​ൽ അ​വ​രു​ടെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ സാ​ധി​ക്കും.ദു​ബൈ എ​മി​റേ​റ്റി​ൽ 86 ആ​മി​ർ സെ​ന്‍റ​റു​ക​ളി​ൽ അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കും.

പൊ​തു​മാ​പ്പ് പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​ള​വ് പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ന്‍ ഇ​ന്ത്യ​ക്കാ​ര്‍ക്കാ​യി സ​ജ്ജീ​ക​ര​ണ​ങ്ങ​ളൊ​രു​ക്കി ഇ​ന്ത്യ​ന്‍ എം​ബ​സി. അ​ല്‍ റീം, ​മു​സ്സ​ഫ, അ​ല്‍ഐ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ ബി.​എ​ല്‍.​എ​സ് കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി യാ​ത്രാ​രേ​ഖ​ക​ള്‍ക്കാ​യി അ​പേ​ക്ഷ സ​മ​ര്‍പ്പി​ക്കാ​മെ​ന്നും ഇ​തി​നാ​യി മു​ന്‍കൂ​ര്‍ ബു​ക്കി​ങ് ന​ട​ത്തേ​ണ്ട​തി​ല്ലെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ഇ​ന്ത്യ​യി​ലേ​ക്ക് മ​ട​ങ്ങി​പ്പോ​വാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന നി​യ​മ​ലം​ഘ​ക​ര്‍ക്ക് എ​മ​ര്‍ജ​ന്‍സി സ​ര്‍ട്ടി​ഫി​ക്ക​റ്റ് (ഇ.​സി.) അ​നു​വ​ദി​ക്കും. അ​പേ​ക്ഷ സ​മ​ര്‍പ്പി​ച്ച് 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ഇ.​സി സ​ര്‍ട്ടി​ഫി​ക്ക​റ്റ് അ​നു​വ​ദി​ക്കും. ഇ​ത് കോ​ണ്‍സു​ലാ​ര്‍ ഓ​ഫി​സി​ൽ ​നിന്ന് കൈ​പ്പ​റ്റാം. രാ​വി​ലെ ഒ​മ്പ​തു​മു​ത​ല്‍ വൈ​കീ​ട്ട് അ​ഞ്ചു​വ​രെ​യാ​ണ് പൊ​തു​മാ​പ്പ് കാ​ല​യ​ള​വി​ല്‍ ബി.​എ​ല്‍.​എ​സ് കേ​ന്ദ്ര​ങ്ങ​ള്‍ പ്ര​വ​ര്‍ത്തി​ക്കു​ക. രാ​വി​ലെ 9 മു​ത​ല്‍ വൈ​കീ​ട്ട് ആ​റു​വ​രെ​യു​ള്ള സ​മ​യ​ത്ത് യാ​ത്രാ​രേ​ഖ​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ച് അ​റി​യു​ന്ന​തി​നാ​യി 050-8995583 എ​ന്ന ന​മ്പ​റി​ല്‍ വി​ളി​ക്കാ​വു​ന്ന​താ​ണെ​ന്നും ഇ​ന്ത്യ​ന്‍ എം​ബ​സി പ്ര​സ്താ​വ​ന​യി​ല്‍ അ​റി​യി​ച്ചു.

സെപ്റ്റംബർ ഒന്നു മുതൽ രണ്ടുമാസത്തേക്ക് യുഎഇയിലെ അനധികൃത താമസക്കാർക്കുള്ള പൊതുമാപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ മലയാളി പ്രവാസികൾക്കായി ഹെൽപ്പ് ഡെസ്‌ക് ഒരുക്കാൻ നോർക്ക – റൂട്ട്സ് തീരുമാനിച്ചു. നോർക്ക – റൂട്‌സിന്റെയും ലോക കേരള സഭ സെക്രട്ടേറിയറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന ലോക കേരള സഭ പ്രതിനിധികളുടെ ഓൺലൈൻ യോഗത്തിലാണ് തീരുമാനമെടുത്തത്.

പരമാവധി മലയാളികളിലേക്ക് പൊതുമാപ്പിന്റെ ഗുണഫലങ്ങൾ എത്തിക്കുക, അപേക്ഷ സമർപ്പിക്കാനും രേഖകൾ തയാറാക്കാനും സഹായിക്കുക, നാട്ടിലേക്ക് തിരിച്ചു വരാൻ താല്പര്യമുള്ളവർക്ക് യാത്രാസഹായം ഉൾപ്പെടെ പ്രവാസികളുടെ സഹായത്തോടെ നൽകുക എന്നിവയാണ് പ്രവാസി സമൂഹം ചെയ്തു വരുന്നത്. അത്തരം പ്രവർത്തനങ്ങൾ സർക്കാരുമായും നോർക്കയുമായും എകോപിപ്പിക്കുന്നതിനാണ് ലോക കേരള സഭ പ്രതിനിധികളുടെ ഹെൽപ് ഡെസ്‌ക് രൂപീകരിച്ചത്. നോർക്ക വകുപ്പ്‌ സെക്രട്ടറി ഡോ. കെ. വാസുകി, നോർക്ക റൂട്‌സ് സിഇഒ അജിത് കൊളശേരി, ലോക കേരള സഭ സെക്രട്ടേറിയറ്റ് പ്രതിനിധികൾ, ലോക കേരള സഭ അംഗങ്ങൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

കോ​ണ്‍സു​ലേ​റ്റ്, ഒൗ​ട്ട് പാ​സ് സം​ബ​ന്ധ​മാ​യ ആ​വ​ശ്യ​ങ്ങ​ള്‍ക്കും പൊ​തു​മാ​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​ശ​യ​ങ്ങ​ള്‍ ദൂ​രീ​ക​രി​ക്കു​ന്ന​തി​നും ഷാ​ര്‍ജ ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫി​സു​മാ​യി ബ​ന്ധ​പ്പെ​ടാ​മെ​ന്നും ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു. ഫോ​ണ്‍: 06 5610845, പൊ​തു​മാ​പ്പ് ഉ​പ​യോ​ഗ​പ്പെ​ടു​ത്തി രേ​ഖ​ക​ള്‍ നി​യ​മാ​നു​സൃ​ത​മാ​ക്കാ​ന്‍ ഇ​ന്ത്യ​ന്‍ സ​മൂ​ഹം ജാ​ഗ്ര​ത പു​ല​ര്‍ത്ത​ണ​മെ​ന്ന് റാ​സ​ല്‍ഖൈ​മ​യി​ലെ ഇ​ന്ത്യ​ന്‍ കൂ​ട്ടാ​യ്മ​ക​ള്‍ ഓ​ര്‍മി​പ്പി​ച്ചു. പൊ​തു​മാ​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​ര്‍ഗ​നി​ര്‍ദേ​ശ​ങ്ങ​ള്‍ വേ​ണ്ട​വ​ര്‍ക്ക് 07 2282448 (റാ​ക് ഐ.​ആ​ര്‍.​സി), 050 430 6068, 055 306 4364 (റാ​ക് ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​ന്‍), 050 799 2121 (റാ​ക് വേ​ള്‍ഡ് മ​ല​യാ​ളി കൗ​ണ്‍സി​ല്‍), 055 8332166. 054 7028464 (റാ​ക് ഇ​ന്‍കാ​സ്) 050 7994694, 055 3971622 (ചേതന, റാക്) ന​മ്പ​റു​ക​ളി​ല്‍ വി​ളി​ക്കാ​മെ​ന്നും ബ​ന്ധ​പ്പെ​ട്ട​വ​ര്‍ അ​റി​യി​ച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *