ഈ ചെടിയുടെ പേരാണ് “പത്തുമണി ചെടി ” ; ഇത് പൂത്ത് നിൽക്കുന്നതോ അങ്ങ് അറബി നാട്ടിലും ; സൗദിയിൽ !!

Kerala Alappuzha
Print Friendly, PDF & Email

ഈ ചെടിയുടെ പേരാണ് “പത്തുമണി ചെടി ” ; ഇത് പൂത്ത് നിൽക്കുന്നതോ അങ്ങ് അറബി നാട്ടിലും ; സൗദിയിൽ !!നമ്മുടെ നാട്ടിൽ ഒരുകാലത്ത് തൊടിയിലൊക്കെ കാണാമായിരുന്ന പത്തുമണി ചെടി ഇപ്പോൾ എങ്ങും കാണാനേയില്ല. എന്നാൽ അങ്ങ് സൗദിയിൽ അൽ ഖുർമ ആശുപത്രി വളപ്പിൽ അത് തളിർത്തു പൂത്തു നിൽക്കുന്നു. കുട്ടനാട്ടിൽ നിന്നും അങ്ങ് സൗദിയിലെത്തിയപ്പോൾ അതിനു ആകർഷണം കൂടിയിരിക്കുന്നു.എടത്വാ സൗഹൃദ നഗറിൽ വാലയിൽ ബെറാഖാ ഭവനിൽ ഡോ ജോൺസൺ ഇടിക്കുളയുടെ സഹധർമ്മിണി സൗദി മിനിസ്ട്രിയിൽ നേഴ്സിംഗ് ഡയറക്ടര്‍ ആയ ശ്രീമതി ജിജി ജോൺസൺ ആണ് ഇത് സൗദിയിൽ കൊണ്ടുപോയി താൻ ജോലിചെയ്യുന്ന ആശുപത്രി വളപ്പിൽ നട്ട് പരിപാലിച്ച് വരുന്നത്. അങ്ങനെ പത്തുമണി ചെടിയും സൗദിക്കാരനായി !!

കുട്ടനാട്ടിൽ വെള്ളം പൊങ്ങി കേടാകുന്നത് കൊണ്ട് വാലയിൽ ബെറാഖാ ഭവനിൽ പ്രത്യേക സംവിധാനത്തിലൂടെ പരിപാലിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *