എറണാകുളം – മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ശവകുടീരം സ്ഥിതി ചെയ്യുന്ന പുതുപ്പള്ളി സെയ്ന്റ് ജോർജ് പള്ളിയിലേക്ക് യാത്രാ പാക്കേജുകളുമായി കേരളത്തിലെ പല കോണിൽ നിന്നുമായി ടൂർ ഓപ്പറേറ്റർമാർ രംഗത്ത് . ആറ്റിങ്ങലിൽ നിന്ന് വിശ്വശ്രീ ടൂർസ് ആൻഡ് ട്രാവൽസ് ഏർപ്പെടുത്തിയ യാത്ര ശനിയാഴ്ച രാവിലെ ആറുമണിക്ക് പുറപ്പെടും എന്നാണറിയുന്നത് . സംസ്ഥാനത്ത് മറ്റിടങ്ങളിൽനിന്നും ട്രാവൽ ഏജൻസികൾ യാത്ര പദ്ധതിയിടുന്നുണ്ട് പോലും . പുതുപ്പള്ളിയിലെ ഉമ്മൻചാണ്ടിയുടെ ശവകുടീരം സന്ദർശിച്ചു കരഞ്ഞു പ്രാർത്ഥിച്ചവർക്ക് ഫലം കിട്ടിയെന്നും അഭ്യൂഹം പരന്നതിനെ തുടർന്ന് പുതുപ്പള്ളിയിലേക്ക് ജനങ്ങൾ ഒഴുകുകയാണ് .
സമീപ ഭാവിയിൽ കോട്ടയത്തെ പുതുപ്പള്ളി ഇപ്പോൾ ഉള്ളതിനേക്കാളും തിരക്കുള്ള ഒരു തീർത്ഥാടന കേന്ദ്രമായി മാറാനുള്ള സാദ്ധ്യതയും ഉണ്ട്. ആരും പ്രഖ്യാപിക്കാതെ, പറയാതെ ജനങ്ങൾ നെഞ്ചിലേറ്റിയ പുണ്യവാളനെ കണ്ടു സങ്കടം പറയാൻ ജനങ്ങൾ പുതുപ്പള്ളിയിലേക്ക് ഒഴുകുകയാണ്. അവിടെയാണ് മനുഷ്യൻ ദൈവമാകുന്ന വർത്തമാന കാലത്തിലെ മിത്ത് . ഇങ്ങനെ ജനങ്ങൾ നെഞ്ചിലേറ്റിയ മിത്തുകളാണ് വിശ്വാസ സമൂഹത്തിനു ആശ്വാസവും !!


