ഇലന്തൂർ – സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേട്. നൂറുകണക്കിന് പാർട്ടിപ്രവർത്തകരെ വ്യാജമായി വോട്ടറന്മാരാക്കി ഇലന്തൂർ എസ്.സി.ബി.460 പിടിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. വൻ അഴിമതികൾ മൂടി വെക്കുന്നതിനു വേണ്ടി ആഗസ്റ്റ് 16 ലെ തെരഞ്ഞെടുപ്പിൽ സംഘം പിടിക്കാൻ ശ്രമം നടക്കുന്നു എന്ന യുഡിഎഫ് നേതാക്കൾ ആരോപിക്കുന്നു.
എല്ലാ മേഖലകളിലും വീണുകിട്ടുന്ന എല്ലാ അവസരങ്ങളുമുപയോഗിച്ചു അഴിമതിയും, ക്രമക്കേടും കാണിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനമായി മാറിയ സി.പി.എം വളഞ്ഞവഴിയും, ഗുണ്ടായിസവും ഉപയോഗിച്ച് തെരഞ്ഞെടുപ്പുകൾ അട്ടിമറിച്ച് ഭരണം പിടിച്ച് തുടർ ഭരണത്തിനുവേണ്ടിയാണ് ശ്രമിക്കുന്നത്. സി.പി.എം.തുടർച്ചയായി ഭരിക്കുന്ന ഇലന്തൂർ എസ്.സി.ബി.460 ൽ വലിയ അഴിമതികളാണ് നടന്നിട്ടുള്ളത്. ബാങ്കിന്റെ നടത്തിപ്പ് തന്നെ കടുത്ത പ്രതിസന്ധിയിലാണ്. നിലവിലില്ലാത്ത പാടശേഖര സമിതിക്ക് 35 ലക്ഷം രൂപ നൽകിയ ക്രമക്കേട് ബാങ്കിന്റെ ആഡിറ്റ് റിപ്പോർട്ടിൽ ചൂണ്ടികാണിച്ചിട്ടുണ്ട്. കേരളത്തിലെ സഹകരണ സംഘങ്ങളുടെ തകർച്ചക്ക് കാരണം തന്നെ ഇങ്ങനെ വിലയില്ലാത്ത ഭൂമിയ്ക്ക് ലക്ഷങ്ങൾ വായ്‌പകൾ കൊടുത്തതാണ്. ഈ വായ്‌പകൾ തിരിച്ചു പിടിക്കുന്നില്ല. ഈട് വെച്ച ഭൂമിക്കോ നാലിലൊന്ന് വിലപോലുമില്ല താനും.
ബാങ്കിൻ്റെ വളം ഡിപ്പോയിൽ 15 ലക്ഷത്തിൻ്റെ ക്രമക്കേടും നടന്നു. ഇതുമായി ബന്ധപ്പെട്ട് ബാങ്കിന് മുമ്പിൽ യു.ഡി.എഫ്. പ്രതിഷേധ സമരപരിപാടികൾ സംഘടിപ്പിച്ചിരുന്നു. ഇടപാടുകൾ നടത്താൻ കഴിയാത്ത അവസ്ഥയിലാണ് സംഘം ഇപ്പോൾ. ഒരു വർഷം മുൻപാണ് ഇലന്തൂർ സംഘത്തിൻ്റെ പ്രസിഡന്റ് ആയിരുന്ന പി. ആർ.പ്രദീപ് ആത്മഹത്യ ചെയ്യുന്നത്. അതിലെ ദുരൂഹത ഇതുവരെ പുറത്ത് വന്നിട്ടില്ല. പാർട്ടി അതിനെ സംബന്ധിച്ച് ഒരു പ്രസ്താവന പോലും ഇതു വരെ ഇറക്കിയിട്ടില്ല എന്നതും ദുരൂഹം. അതിന് ശേഷം ഒരാൾ പ്രസിഡൻ്റായി എന്നു പറയുന്നു. എന്നാൽ നിലവിൽ പ്രസിഡൻറ് ആര് എന്ന് ആർക്കും അറിയില്ല എന്നതാണ് വസ്തുത.
ഇലന്തൂർ പഞ്ചായത്തിലെ 1 മുതൽ 5 വരെ വാർഡും 6, 13 വാർഡുകളുടെ ഭാഗികവും പരിയാരം സർവ്വീസ് സഹകരണ ബാങ്കിന്റെ പരിധിയിലും,7 മുതൽ 12 വരെയും 6,13 വാർഡുകളുടെ ഭാഗികവുമായ പ്രദേശങ്ങൾ ഇലന്തൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ പരിധിയിലുമാണ്.എന്നാൽ പരിയാരം ബാങ്കിന്റെ പരിധിയിലുള്ള പലരേയും ,പരിയാരം ബാങ്കിന്റെ വോട്ടേഴ്സ് ലിസ്റ്റിലുള്ള പലരേയും ഇലന്തൂർ സഹകരണ ബാങ്കിൻ്റെ വോട്ടർ പട്ടികയിൽ അനധികൃതമായി ചേർത്തിരിക്കുന്നതായി കാണുന്നു.
കരട് വോട്ടർ പട്ടിക നിശ്ചിത സമയത്ത് പ്രസിദ്ധീകരിക്കാഞ്ഞതിനാൽ അന്തിമ വോട്ടർ പട്ടിക വന്നപ്പോഴാണ് ക്രമക്കേടുകൾ പുറത്തായത്. പരിയാരം ബാങ്കിൻ്റെ പരിധിയിൽ വരുന്ന ഇടപ്പരിയാരം, പരിയാരം പോസ്റ്റാഫീസുകളുടെ മേഖലയിൽ താമസിക്കുന്ന നൂറുകണക്കിന് ആൾക്കാരുടെ വിലാസം ബോധപൂർവ്വം മാറ്റി കളവായി ഇലന്തൂർ പി.ഒ.എന്നാക്കി ഇലന്തൂർ ബാങ്കിന്റെ വോട്ടർ പട്ടികയിൽ ചേർത്തിരിക്കുന്നത് ഗുരുതരമായ നിയമലംഘനമാണ്. പരിയാരത്തെയും ഇലന്തൂരിലേയും സർവ്വീസ് സഹകരണ സംഘങ്ങളുടെ വേട്ടർ പട്ടികയിൽ അനധികൃതമായി പേര് ചേർത്തിട്ടുള്ള ചിലരുടെ മാത്രം വിവരങ്ങൾ താഴെപറയുന്നു.
1)പരിയാരം SCB 391 ലെ പേജ് 37 ൽ ക്രമനമ്പർ 1825ലെ അംഗനമ്പർ 4154 ലെ കിരൺ S (38) സോമരാജൻ മകൻ സുപ്രഭാതിൽ , ഇടപ്പരിയാരം പി.ഒ. എന്നയാൾ ഇലന്തൂർ SCB 460 ലെ 95-ാംപേജിൽ 4230 ക്രമനമ്പറിൽ 7002 അംഗമായി കിരൺ എസ്., സോമരാജൻ മകൻ സുപ്രഭാത് ഇലന്തൂർ പി.ഒ.എന്ന് ചേർത്തിരിക്കുന്നു.
2)പരിയാരം എസ്.സി.ബി.391 ലെ പേജ് 47 ലെ 2312ക്രമനമ്പരിലെ 4887 അംഗനമ്പറിലെ അനു ഡി.സുകുമാർ (31) ദയാനന്ദ ബാബു മകൻ വിമലാ സദനം ഇടപ്പരിയാരം പി.ഒ.യിൽ താമസിക്കുന്ന ആളിനെ ഇലന്തൂർ എസ്.സി.ബി.460 ൽ 73-ാം പേജിൽ 3250 ക്രമനമ്പറിൽ 6016 അംഗനമ്പറിൽ അനു ഡി.സുകുമാർ ,വിമലസദനം ഇലന്തൂർ പി.ഒ.എന്ന് ചേർത്തിരിക്കുന്നു’
3)പരിയാരം എസ്.സി.ബി.പേജ് 39 ൽ 1909 ക്രമനമ്പറിൽ 4281 അംഗനമ്പറിലെ പ്രശാന്ത് പി.(33) പ്രകാശ് മകൻ കീറ്റേത്ത് വീട്ടിൽ ഇടപ്പരിയാരം പി.ഒ.യിലെ സ്ഥിരതാമസക്കാരനെ ഇലന്തൂർ എസ്.സി.ബി.യിൽ പേജ് 75 ൽ 3344 ക്രമനമ്പറിൽ 6112 അംഗമായി വസന്ത പി.മകൻ കീറ്റേത്ത് ,ഇലന്തൂർ പി.ഒ.എന്ന് ചേർത്തിരിക്കുന്നു.പരിയാരം സംഘത്തിൽ അച്ഛന്റെ മകനായി വന്നയാൾ ഇലന്തൂർ സംഘത്തിൽ അമ്മയുടെ മകനായി പോസ്റ്റോഫീസ് മാറി വന്നിരിക്കുന്ന കൗതുക കാഴ്ചയാണ് കാണാൻ കഴിയുന്നത്.ഇദ്ദേഹം ഡി.വൈ. എഫ്.ഐ.മേഖല സെക്രട്ടറിയുമാണ്.ഇയാളുടെ ഭാര്യയേയും 2 സംഘത്തിലെ വോട്ടർ പട്ടികയിൽ അനധികൃതമായി ചേർത്തിരിക്കുന്നു.
4)പരിയാരം സംഘത്തിലെ പേജ് 52 ലെ ക്രമനമ്പർ 2551 ലെ അംഗനമ്പർ 5295 ലെ അക്ഷയ് ചന്ദ്രൻ (24)ദുവന ചന്ദ്രൻ മകൻ വൈശാഖ് ഇടപ്പരിയാരം പി.ഒ.യിലെ ആൾ ഇലന്തൂർ സംഘത്തിൽ പേജ് 73 ൽ 3270 ക്രമനമ്പറിൽ 6038 അംഗമായി അക്ഷയ ചന്ദ്രൻ ഇലന്തൂർ പി.ഒ എന്നും ചേർത്തിരിക്കുന്നു.
ഇങ്ങനെ നൂറുകണക്കിന് പരിയാരം സംഘത്തിലെ വോട്ടറൻമാരെയാണ് ഇലന്തൂർ സംഘത്തിലെ വോട്ടറൻമാരായി ചേർത്തിരിക്കുന്നത്. ഈ നിയമലംഘനം നിയമപരമായി തടയുകയും, തെരഞ്ഞെടുപ്പ് നീതിയുക്തമായി, ജനാധിപത്യപരമായി നടത്താൻ അധികുതർ തയ്യാറാകണം. കഴിഞ്ഞ പരിയാരം സർവ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ അവിടെ വോട്ട് ചെയ്തവരെ ഇവിടെ വോട്ട് ചെയ്യാൻ അനുവദിക്കാൻ പാടില്ല. ഇത് ക്രിമിനൽ കുറ്റമായി കാണണം.
അതുപോലെ ഈ തെരഞ്ഞെടുപ്പിൽ പരിയാരം സംഘത്തിൻ്റെ പരിധിയിൽ നിന്ന് ഇലന്തൂർ സംഘത്തിൽ വന്ന് വോട്ട് ചെയ്യുന്നവരെ അടുത്ത പരിയാരം സംഘത്തിൻ്റെ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അനുവദിക്കാനും പാടില്ല. രണ്ട് സർവ്വീസ് സഹരണ ബാങ്കുകളിൽ ഒരാൾക്ക് വോട്ടറാകാൻ സഹകരണ നിയമം അനുസരിച്ച് കഴിയില്ല. അനധികൃത രേഖയുണ്ടാക്കിയും അല്ലാതെയും കള്ള വോട്ട് ചെയ്ത് സഹകരണ സംഘം പിടിച്ച് അഴിമതിയും ക്രമക്കേടും നടത്തി പണം അപഹരിച്ച് സംഘങ്ങൾ നശിപ്പിക്കുന്ന സി. പി.എം.,ഡി.വൈ.എഫ്.ഐ.നടപടി അവസാനിപ്പിക്കണം.അല്ലാത്ത പക്ഷം ശക്തമായ ജനകീയ പ്രതിരോധം അധികൃതർ നേരിടേണ്ടിവരും. ക്രിമിനലുകൾക്ക് സംരക്ഷണം നൽകി ഗുണ്ടായിസത്തിലൂടെ കള്ള വോട്ട് ചെയ്ത് സഹകരണ സംഘങ്ങൾ പിടിച്ചെടുക്കുന്നത് സഹകരണ ബാങ്കുകളേയും ,സഹകരണ മേഖലയേയും തകർക്കും.
അനധികൃതമായി ചേർത്തിരിക്കുന്ന മറ്റ് ബാങ്കിലെ വേട്ടറൻമരെ ഇലന്തൂർ ബാങ്കിൽ വോട്ട് ചെയ്യാൻ അനുവദിക്കരുത് എന്നാശ്യപ്പെട്ടും,വ്യാജ ഐഡി കാർഡുമായി വന്ന് കള്ളവോട്ട് ചെയ്യുന്നത് തടയുന്നതിന് ആധാർ കാർഡ് കൂടി പരിശോധിക്കുകയും,വോട്ടറൻമാരെ തിരിച്ചറിയുന്നതിന് വീഡിയോ സംവിധാനം ഏർപ്പെടുത്തണമെന്നും,വോട്ടർ പട്ടികയിൽ ക്രമക്കേട് നടത്തിയ ഉദ്യോഗസ്ഥരുടെ പേരിൽ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സഹകരണ സംഘം ജോയിൻറ് രജിസ്ടാർക്ക് പരാതിയും നൽകിയിട്ടുണ്ട്.
ആഗസ്റ്റ് 16 ന് വലിയവട്ടം എസ്.എൻ.ഡി.പി.ഹാളിൽ രാവിലെ 8 മുതൽ 4 വരെ നടക്കുന്ന ഇലന്തൂർ സർവ്വീസ് സഹകരണ സംഘം തെരഞ്ഞെടുപ്പിൽ സംഘത്തിൻ്റെ നിലനിൽപിനും വളർച്ചക്കും വേണ്ടി ഐക്യജനാധിപത്യ മുന്നണി സ്ഥാനാത്ഥികളായി മത്സരിക്കുന്ന ജനറൽ മണ്ഡലത്തിലെ അജിത് ജോൺ(01),ജോൺസ് യോഹന്നാൽ(03),എം.റ്റി.വർഗ്ഗീസ് (10),സഖറിയ പി.സി.(13),സോമകുമാർ കെ.കെ.(16)എന്നിവരേയും,വനിതാ മണ്ഡലത്തിൽ രോഹിണിയമ്മ കെ.കെ.(20) യും,എസ്.സി/എസ്.റ്റി.വിഭാഗത്തിൽ അശോകൻ പി.കെ.(22)യും,നിക്ഷേപക മണ്ഡലത്തിൽ എൻ.ദിലീപ്കുമാർ (27) നെയും വോട്ട് ചെയ്ത് വിജയിപ്പിക്കണം എന്ന് സഹകാരികളോട് അഭ്യർത്ഥിക്കുന്നു.
പത്ര സമ്മേളനത്തിൽ ഐ.എൻ.സി.പത്തനംതിട്ട ബ്ലോക്ക് പ്രസിഡൻറ് ജറി മാത്യു സാം,ഐ.എൻ.സി.ഇലന്തൂർ മണ്ഡലം പ്രസിഡൻറ് കെ.പി.മുകുന്ദൻ,ഗാന്ധി ദർശൻ വേദി ജില്ലാ ചെയർമാൻ കെ.ജി.റെജി,യു.ഡി.എഫ്.മണ്ഡലം ചെയർമാൻ പി.എം.ജോൺസൻ,ഇലക്ഷൻ മീഡിയ കൺവീനർ ഒ.കെ.നായർ, എന്നിവർ പങ്കെടുത്തു


