വ്യാപാരികളിൽ നിന്നും പണം തട്ടുന്നവരുടെ വീടുകൾ ഉപരോധിക്കും: പ്രസാദ് ആനന്ദദവൻ

Pathanamthitta Kerala

പത്തനംതിട്ട : സോഷ്യൽ മീഡിയാവഴി വ്യാജ പ്രചരണങ്ങൾ നടത്തി ഹോട്ടൽ – വ്യാപാര സ്ഥാപന ഉടമകളിൽ നിന്നും പണം തട്ടുന്നവരെ പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തില്ലെങ്കിൽ , തട്ടിപ്പു നടത്തുന്നവരുടെ വീടുകൾ ഉപരോധിക്കുമെന്ന് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പ്രസാദ് ആനന്ദ ഭവൻ പറഞ്ഞു.

ഹോട്ടലുകൾക്കെതിരെ സോഷ്യൽ മീഡിയയിൽ കൂടി വ്യാജപ്രജരണം നടത്തുന്നവർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട ഗാന്ധി പ്രതിമയ്ക്ക് മുൻപിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .

ഇത്തരം നീചപ്രവർത്തികൾ ചെയ്യുന്നവർക്കെതിരെ ശക്തമായ നിയമനടപടികളും വേണ്ടിവന്നാൽ അവരുടെ വീടുകൾ മാത്രമല്ല സ്ഥാപനങ്ങളും ഉപരോധിക്കും.നിരന്തരമായി ഹോട്ടലുകൾക്കും മറ്റു വ്യാപാരസ്ഥാപനങ്ങൾക്കുമെതിരെ സോഷ്യയാമീഡിയ ദുരുപയോഗം ചെയ്തു പേരുദോഷം ഉണ്ടാക്കുകയും യഥാർത്ഥ മാധ്യമപ്രവർത്തകർക്ക് ആക്ഷേപമുണ്ടാക്കുന്നതരത്തിൽ പത്രപ്രവർത്തകൻ എന്ന ലേബലിലാണ് ഒരാൾ തട്ടിപ്പു നടത്തി വരുന്നതെന്നും അദ്ദേഹം കൂട്ടി ചേർത്തു.

ജില്ല പ്രസിഡന്റ് രാജമാണിക്യം അദ്ധ്യക്ഷത വഹിച്ചു. കെ എച് ആർ എ സംസ്ഥാന വൈസ് പ്രസിഡന്റ് കെ എം രാജ , സെക്രട്ടറി ജാഫർ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പത്തനംതിട്ട യൂണിറ്റ് പ്രസിഡന്റ് ടി ടി അഹമ്മദ്, വ്യാപാരി വ്യവസായി സമിതി ജില്ല വൈസ് പ്രസിഡന്റ് അബ്ദുൾ റഹിം മക്കാർ, കെ എച് ആർ എ സംസ്ഥാന കമ്മിറ്റി അംഗം നന്ദ കുമാർ ,ലിസി അനു ,സുനു ഫിലിപ്പ് ,നവാസ് തനിമ എന്നിവർ പ്രസംഗിച്ചു.
ധർണ്ണയ്ക്കു മുന്നോടിയായി അബ്ബാൻ ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രകടനത്തിന് സക്കീർ ശാന്തി, റോയി മാത്യൂസ്, ഹരിച്ചന്ദ്രൻ, സുനിത ബിജു എന്നിവർ നേതൃത്വം നൽകി

ഫോട്ടോ ക്യാപ്ഷൻ :
വ്യാജ പ്രചരണങ്ങൾ നടത്തി ഹോട്ടൽ ഉടമകളിൽ നിന്നും പണം തട്ടുന്നവരെ കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് ആവിശ്യപ്പെട്ടുകൊണ്ട് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ നടത്തിയ പ്രതിക്ഷധ ധർണ്ണ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പ്രസാദ് ആനന്ദ ഭവൻ ഉത്‌ഘാടനം ചെയ്യുന്നു .

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *