ഞങ്ങൾക്കിത് ജീവിതമാണ് ; കലാകാരന്മാരായ ഞങ്ങളെയും നിങ്ങളോടൊപ്പം ചേർത്ത് നിർത്തണമേ 🙏

Kerala Fashion Music

ഞങ്ങൾക്കിത് ജീവിതമാണ് ; കലാകാരന്മാരായ ഞങ്ങളെയും നിങ്ങളോടൊപ്പം ചേർത്ത് നിർത്തണമേ 🙏
ഓണ പ്രോഗ്രാമുകൾ സംഘടിപ്പിച്ചിരിക്കുന്ന കമ്മിറ്റിക്കാർക്ക് ഒരു തുറന്ന കത്ത്*

സ്നേഹമുള്ള കമ്മിറ്റി സുഹൃത്തുക്കളെ,
സമാനതകളില്ലാത്ത ദുരന്തമാണ് വയനാട്ടിൽ സംഭവിച്ചിരിക്കുന്നത്. എല്ലാവരെയും പോലെ നമുക്കും ആ ദുരന്തബാധിതരെ ചേർത്ത് നിർത്താം. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ കലാകാരന്മാർക്ക് വേണ്ടി രണ്ടു വാക്ക് പറഞ്ഞു കൊള്ളട്ടെ.

ഒരു ഉത്സവ സീസൺ എന്നു പറയുന്നത് ഏകദേശം അഞ്ചു മാസക്കാലമാണ്. ഡിസംബർ അവസാനത്തോടെ ആരംഭിച്ച ഏപ്രിൽ അവസാനത്തോടുകൂടി കേരളത്തിലെ ഉത്സവങ്ങൾ എല്ലാം തന്നെ അവസാനിക്കുന്നു. ഈ സമയത്തെ വരുമാനം കൊണ്ട് മാത്രമാണ് കേരളത്തിലെ കലാകാരന്മാർ ഒരു വർഷക്കാലം ജീവിക്കുന്നത്. ഏപ്രിൽ അവസാനം അല്ലെങ്കിൽ മെയ് ആദ്യം പ്രോഗ്രാം അവസാനിച്ചാൽ പിന്നീടുള്ള മഴക്കാലം മുഴുവനും സീസൺ പ്രോഗ്രാമിൽ നിന്നും സൂക്ഷിച്ചു വച്ചതും, പലരിൽ നിന്നും കടം വാങ്ങിയുമാണ് അവരുടെ കുടുംബം പുലരുന്നത്. കലാകാരന്മാരുടെ ആകെയുള്ള പ്രതീക്ഷ ഓണക്കാലത്തെ പ്രോഗ്രാമുകളാണ്.
എന്നാൽ ഇപ്പോൾ വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പല കമ്മിറ്റിക്കാരും ഓണ പ്രോഗ്രാമുകൾ ക്യാൻസൽ ചെയ്യുന്നതായി അറിയുന്നു.

പ്രിയ സുഹൃത്തുക്കളെ നിങ്ങൾ ഒരു പ്രോഗ്രാം സംഘടിപ്പിക്കുന്നതിലൂടെ വലിയൊരു ചാരിറ്റിയാണ് ചെയ്യുന്നത്. നിങ്ങൾ ഒരു പ്രോഗ്രാം സംഘടിപ്പിക്കുമ്പോൾ ഏതാണ്ട് അൻപതോളം കുടുംബങ്ങളാണ് അതുകൊണ്ട് കഴിയുന്നത് ( കലാകാരന്മാർ, സൗണ്ട് ഓണേഴ്സ് ആൻഡ് വർക്കേഴ്സ്, ചെറുകിട കച്ചവടക്കാർ etc ) നിങ്ങൾ സംഘടിപ്പിച്ച ഒരു പ്രോഗ്രാമിന്റെ വരുമാനം കൊണ്ട് ഒരു കുടുംബത്തിന് മൂന്നോ നാലോ ദിവസം ജീവിക്കുവാൻ സാധിക്കും . അങ്ങനെ വരുമ്പോൾ 200 ആളുകൾക്ക് ഒരു ദിവസത്തെ നിങ്ങളുടെ ഒരു പ്രോഗ്രാം മൂലം ജീവിക്കുവാൻ സാധിക്കും. ( 50 *4). അത് നിങ്ങൾ ചെയ്യുന്ന ഒരു വലിയ പുണ്യമാണ്. ഏറെ പ്രതീക്ഷയോടെ ഓണക്കാലം കാത്തിരിക്കുന്ന കലാകാരന്മാരുടെ പ്രതീക്ഷയിൽ ഇരുൾ നിറയ്ക്കരുത് 🙏🙏.

ഒരുപാട് സഹിക്കുന്നവരാണ് കലാകാരന്മാർ. പ്രളയം വന്നാലും കൊറോണ വന്നാലും ഉരുൾപൊട്ടൽ ഉണ്ടായാലും ആദ്യം നിർത്തലാക്കുന്നത് കലാപരിപാടികൾ ആണ്. വയനാടിനെ ചേർത്തുനിർത്താൻ ഒട്ടേറെ സുമനസ്സുകൾ ഉണ്ട്. നമുക്കും അവരെ ചേർത്ത് നിർത്താം. അതോടൊപ്പം കലാകാരന്മാരായ ഞങ്ങളെയും നിങ്ങളോടൊപ്പം ചേർത്ത് നിർത്തണമേ 🙏🙏…
പ്രകൃതിയുടെ താണ്ഡവത്തിൽ സർവ്വതും നഷ്ടപ്പെട്ട വയനാട്ടിലെ പ്രിയ സഹോദരങ്ങളെ ചേർത്തുനിർത്തിക്കൊണ്ടും നമ്മളിൽ നിന്നും വേർപെട്ടു പോയ പ്രിയപ്പെട്ടവർക്ക് ആദരാഞ്ജലികൾ നേർന്നുകൊണ്ടും  🙏🙏🙏🌹🌹

കടപ്പാട് :-  സജിത്ത് പാലക്കാട്‌

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *