ഓള പരപ്പിലെ പോരാട്ടത്തിനായി തലവടി ചുണ്ടൻ വള്ളം നീരണഞ്ഞു ; വിവിധ കേന്ദ്രങ്ങളിൽ ഊഷ്മള സ്വീകരണം നൽകി

Kerala Alappuzha
Print Friendly, PDF & Email

എടത്വാ: ഓള പരപ്പിലെ പോരാട്ടത്തിനായി തലവടി ചുണ്ടൻ വള്ളം നീരണിഞ്ഞു .നെഹ്‌റു ട്രോഫി സിബിഎൽ മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് തലവടി ചുണ്ടൻ രാവിലെ 9.16ന് നീരണഞ്ഞു.യുബിസി കൈനകരിയുടെ കൈ കരുത്തിലാണ് തലവടി ഗ്രാമത്തിന്റെ ‘ആറാം തമ്പുരാൻ’ ജല മാമാങ്കത്തിനു ഇറങ്ങുന്നത്. തലവടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി നായർ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു.

തലവടി ടൗൺ ബോട്ട് ക്ലബ് പ്രസിഡന്റ് റിക്സൺ എടത്തിൽ അദ്ധ്യക്ഷത വഹിച്ചു. ശില്പി കോയിൽമുക്ക് സാബു ആചാരിയുടെ നേതൃത്വത്തിൽ ആണ് നീരണിയൽ ചടങ്ങ് നടന്നത്. കുറുവിലങ്ങാട്ട് നിന്നും എത്തിച്ച 120ൽ അധികം വർഷം പഴക്കമുള്ള തടിയിൽ 2022 ഏപ്രിൽ 21ന് ആണ് ഉളികുത്ത് കർമ്മം നടന്നത്.ജലോത്സവ പ്രേമികളും ഓഹരി ഉടമകളുമായ പ്രദേശവാസികളുടെയും പ്രവാസികളുടെയും പങ്കാളിത്തത്തോടെയാണ് തലവടി ചുണ്ടൻ വള്ളം നിർമ്മിച്ചത്.

തലവടി ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പ്രിയ അരുൺ, ജോജി ജെ വയലപ്പള്ളി,രക്ഷാധികാരി ഷിനു എസ് പിള്ള, സെക്രട്ടറി കെ.ആർ ഗോപകുമാർ, ട്രഷറർ പ്രിൻസ് പാലത്തിങ്കൽ, വൈസ് പ്രസിഡന്റ് അജിത്ത് പിഷാരത്ത്, ജോ.സെക്രട്ടറി ഡോ.ജോൺസൺ വി.ഇടിക്കുള, കൺവീനർമാരായ പി.ഡി.രമേശ് കുമാർ,അരുൺ പുന്നശ്ശേരിൽ,ജോമോൻ ചക്കാലയിൽ, ജെറി മാമ്മുട്ടിൽ,ബിജു പറമ്പുങ്കൽ ,സുനിൽ വെട്ടിക്കൊമ്പിൽ,ഷിനു ദാമോദരൻ, അനിൽകുമാർ ആർ,ടോഫാ സെക്രട്ടറി ടിനു തോമസ്,യുബിസി കൈനകരി പ്രസിഡന്റ് സൈജോപ്പൻ ദേവസ്യ, യുബിസി കൈനകരി ക്ളബ് ഭാരവാഹികൾ, ടോഫാ ,തലവടി ചുണ്ടൻ ഓവർസീസ് ഫാൻസ് അസോസിയേഷൻ ഭാരവാഹികളായ ജോർജ്ജ് പ്രദീപ് ,ജേക്കബ് മാത്യു ചക്കാലയിൽ, ജിത്തു ഏബ്രഹാം, തലവടി ചുണ്ടൻ ഫാൻസ് അസോസിയേഷൻ ഭാരവാഹികൾ എന്നിവർ പ്രസംഗിച്ചു.

രാവിലെ 5:30ന് മരങ്ങാട്ട് ഇല്ലം ശംഭു നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ അഷ്ടദ്യവൃ മഹാഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിച്ചു. തലവടി സെന്റ് ജോൺസ് പള്ളി വികാരി ഫാദർ റജി ചാക്കോ തോമസ് ആശിർ വദിച്ചു.

2023 ജനുവരി 1ന് നാടിന് ഉത്സവഛായ പകർന്ന് നടന്ന നീരണിയൽ ചടങ്ങിന് ശേഷം പങ്കെടുത്ത മത്സരങ്ങളിൽ ജലോത്സവ ലോകത്തിന്റെ ഹൃദയം കീഴടക്കിയ തലവടി ചുണ്ടൻ വള്ളം കഴിഞ്ഞ തവണ നടന്ന സിബിഎൽ മത്സരങ്ങളിലേക്ക് യോഗ്യത നേടിയിരുന്നു.

തലവടി ചുണ്ടൻ വള്ളം ആനപ്രമ്പാല്‍ ശ്രീ ധർമ്മശാസ്താ ക്ഷേത്ര കടവിൽ എത്തിയപ്പോൾ ക്ഷേത്ര യോഗം പ്രസിഡന്റ്‌ ബി. ഹരികുമാറിന്റെ നേതൃത്വത്തില്‍ നല്കിയ സ്വീകരണം.

തലവടി ഗണപതി ക്ഷേത്രം,തിരുപനയനൂർകാവ് ക്ഷേത്രം, ആനപ്രമ്പാൽ ക്ഷേത്രം, വ്യാസപുരം ക്കടവ്,പമ്പ ബോട്ട് റേസ് ഫിനിഷിങ്ങ് പോയിന്റ് ,പമ്പ ബോട്ട് റേസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നീരേറ്റുപുറത്ത് പമ്പ ബോട്ട് റേസ് വാട്ടർ സ്റ്റേഡി യം, നാരകത്റമുട്ട് എന്നിവിടങ്ങളിൽ ഊഷ്മള സ്വീകരണം നല്കി.

എടത്വ സെന്റ് ജോർജ്ജ് ഫൊറോന പള്ളി, തലവടി സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി, ചക്കുളത്തുകാവ് ക്ഷേത്രം എന്നിവിടങ്ങളിൽ ചുണ്ടൻ വള്ളത്തിന്റെ കൂമ്പ് എത്തിച്ച് പ്രാർത്ഥന നടത്തി.

✒️📒 ഡോ. ജോൺസൺ വി ഇടിക്കുള

Leave a Reply

Your email address will not be published. Required fields are marked *