പത്തനംതിട്ട കൊടുന്തറയിലാണ് സംഭവം. ഇന്നലെ രാത്രി 11 മണിയോടെ കൊടുന്തറ സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപം സ്ഥിതി ചെയ്യുന്ന ട്രാൻസ്ഫോമറിൻ്റെ കേബിളിന് തീപിടിച്ചു. പെട്ടെന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പത്തനംതിട്ട അഗ്നി രക്ഷാ സേനയെത്തി Fire Extinguisher ഉപയോഗിച്ചും, വെള്ളം പമ്പ് ചെയ്തും തീ നിശ്ശേഷം അണച്ചു. വളരെ പെട്ടെന്ന് തീ കെടുത്തിയതിനാൽ ട്രാൻസ്ഫോമറിന് തീ പിടിച്ചില്ല.
കേബിളും സ്വിച്ച് ബോർഡും അഗ്നിക്കിരയായി.
പത്തനംതിട്ടയിൽ നിന്നും Asst. Stn officer A. സാബുവിന്റെ നേതൃത്വത്തിൽ Senier fire &rescue officer ശ്രീ. S. Renjith, fire &rescue officer മാരായ അഭിലാഷ്, രഞ്ജിത്, രമാകാന്ത്, ഡേവിഡ്, വിനയചന്ദ്രൻ അമൽ ചന്ദ്, അസീം എന്നിവർ പങ്കാളികളായി. Kseb ജീവനക്കാരും ഇവർക്കൊപ്പം ഉണ്ടായിരുന്നു. എല്ലാ വൈദ്യുതി ട്രാൻസ്‌ഫോർമറിനും സമീപം വൃത്തിയാക്കാതെയും കാടു പിടിച്ചു കിടക്കുന്നതു ഒഴിവാക്കേണ്ടതാണ് എന്നവർ അഭിപ്രായപ്പെട്ടു..
What do you feel about this post?
Like
Love
Happy
Haha
Sad

