കോന്നി : കേരള കൗൺസിൽ ഓഫ് ചർച്ചസ് കറൻ്റ് അഫേഴ്സ് കമ്മിഷനും മാർത്തോമ്മാ യുവജന സഖ്യം, കോന്നി സെൻ്ററും സംയുക്തമായി നടത്തുന്ന അകറ്റാം ലഹരിയെ. ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ” ആഗസ്റ്റ് 8 ന് രാവിലെ 9 മണിക്ക് അട്ടച്ചാക്കൽ സെന്റ് ജോർജ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ബഹു.കോന്നി എം എൽ എ, ശ്രീ. കെ യു ജെനീഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു. കോന്നി സെൻറർ മാർത്തോമ്മ യുവജന സഖ്യം പ്രസിഡൻ്റ് റവ. രാജീവ് ഡാനിയേൽ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ബോധവൽക്കരണ ക്ലാസ്സുകൾക്ക് തിരുവനന്തപുരം കല്ലമ്പലം മൈൻഡ് റിവൈവൽ സൈക്കോ സോഷ്യൽ റീഹാബിലിറ്റേഷൻ സെൻ്റർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകും.
കേരള കൗൺസിൽ ഓഫ് ചർച്ചസ് കറൻ്റ് അഫേഴ്സ് കമ്മിഷൻ ചെയർമാൻ ജോജി പി തോമസ്, വൈസ് ചെയർമാൻ അനീഷ് തോമസ്, എന്നിവരും സ്കൂൾ മാനേജർ ഫാദർ. പി. വൈ ജെസ്സൻ, ശ്രീ. സജി നൈനാൻ (ഹെഡ് മാസ്റ്റർ), ശ്രീമതി. രശ്മി ഗ്രേസ് ഈശോ (പ്രിൻസിപ്പാൽ), അലക്സ് ചെങ്ങറ (പി ടി എ പ്രസിഡന്റ്) എന്നിവരും കോന്നി സെൻ്റർ മാർത്തോമ്മ യുവജനസഖ്യം ഭാരവാഹികളായ അഷ്നാ ഡാനിയേൽ,
ഷാരോൺ പ്രിൻസ് ഫിലിപ്പ്, സ്റ്റെലിൻ എം ഷാജി, ജാനറ്റ് മറിയം മാത്യു എന്നിവരും പങ്കെടുക്കും
What do you feel about this post?
Like
Love
Happy
Haha
Sad

