രാത്രിയിൽ ഉച്ചത്തിൽ പാട്ട് ; അയൽവാസിയെ വെട്ടിപരിക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ

Crime

അടൂർ: രാത്രിയിൽ ഉച്ചത്തിൽ പാട്ട് വച്ചതിന് യുവാവ് അയൽവാസിയെ വീട്ടിൽ കയറി വെട്ടി. ഇളമണ്ണൂരിൽ ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ഇളമണ്ണൂർ സ്വദേശി സന്ദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കണ്ണൻ എന്നയാളെയാണ് വെട്ടിയത്. തലയ്ക്കും ചെവിയ്ക്കും പരിക്കേറ്റ കണ്ണൻ അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. കണ്ണൻ വീട്ടിൽ ഉച്ചത്തിൽ പാട്ടു വെച്ചതാണ് സന്ദീപിനെ പ്രകോപിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. തുടർന്ന് സന്ദീപുമായി തർക്കമുണ്ടാവുകയും ആക്രമിക്കുകയുമായിരുന്നു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *