അബുദാബി : അബുദാബി കെഎംസിസിയുടെ നേതൃത്വത്തിൽ ഓഗസ്റ്റ് 8നു ഡൽഹിയിൽ വെച്ച് സംഘടിപ്പിക്കുന്ന ഡയസ്പോറ സമ്മിറ്റ് ഇന്റെ പ്രചാരണ കൺവൻഷൻ ഇന്ന് (ശനി 20/07/2024) രാത്രി 7 .30 നു അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ വെച്ച് നടക്കും.
സീസൺ സമയത്തെ വിമാനയാത്ര നിരക്ക്, പ്രവാസി വോട്ടവകാശം തുടങ്ങി പ്രവാസികൾ നേരിടുന്ന വിവിധങ്ങളായ വിഷയങ്ങളിൽ അബുദാബിയിലെ പ്രവാസി സംഘടനകളുടെ സഹകരണത്തോടെയാണ് ഡയസ്പോറ സമ്മിറ്റ് ആദ്യ രണ്ടു സെഷനുകൾ കഴിഞ്ഞ ഫെബ്രുവരി 11,മെയ് 5 ദിവസങ്ങളിൽ നടന്നത്. ഇതിന്റെ അടുത്ത ഘട്ടം എന്ന നിലയിലാണ് കേരളത്തിൽ നിന്നുള്ള ജനപ്രതിനിധികളെ കൂടി ഉൾപ്പെടുത്തിയുള്ള വിപുലമായ യോഗം ഡൽഹിയിൽ ചേരുവാൻ തീരുമാനിച്ചിരിക്കുന്നത്. അബുദാബിയിലെ വിവിധ സംഘടനാ പ്രതിനിധികൾ, മാധ്യമ പ്രവർത്തകർ തുടങ്ങിയവർ ഇന്ന് നടക്കുന്ന കൺവൻഷനിൽ പങ്കെടുക്കും.
—


