മസ്‌ക്കറ്റ് – പത്തനംതിട്ട സ്വദേശിയായ പ്രവാസി ഒമാനിൽ കെട്ടിടത്തിൽ നിന്ന് വീണു മരണപ്പെട്ടു. തിരുവല്ല നീരേറ്റുപുറം കൈതവന സ്വദേശി സതീഷ് (48) ആണ് മരണപ്പെട്ടത്. മസ്‌കത്തിലെ ബർക്കയ്ക്കടുത്ത് റുസ്താഖിലാണ് സംഭവം. കെട്ടിടനിർമാണ കമ്പനിയിൽ ഫോർമാനായി ജോലി ചെയ്തുവരികയായിരുന്നു സതീഷ്.
ഭാര്യ: സുബിത സതീഷ്. മക്കൾ: ദേവ മാനവ്, ദേവതീർഥ്. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവും.


