തിരുവല്ലയിൽ നടക്കുന്ന സഹകാർ ഭാരതി സംസ്ഥാന സമ്മേളനം: സമ്പർക്കയജ്ഞം 14 ന്

Pathanamthitta

തിരുവല്ല: സഹകാർ ഭാരതി സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി 14 ന് സമ്പർക്കയജ്ഞം നടത്തുവാൻ സഹകാർ ഭാരതി സംയുക്ത ജില്ല ഭാരവാഹി യോഗം തീരുമാനിച്ചു. പത്തനംതിട്ട, ആലപ്പുഴ ജില്ലകൾ സംയുക്തമായി ആതിഥ്യം ഒരുക്കുന്ന സംസ്ഥാന സമ്മേളനം ആഗസ്ത് 10,11 തീയതികളിൽ ചക്കുളത്ത്കാവ് ഓഡിറ്റോറിയത്തിൽ ആണ് സംഘടിപ്പിച്ചിരിക്കുന്നത്. ഇതിന് മുന്നോടിയായി സഹകാരി കുടുംബം സംഗമങ്ങൾ, പ്രചാരണ സദസ് എന്നിവയും നടത്താൻ യോഗം തീരുമാനിച്ചു. പത്തനംതിട്ട ജില്ല പ്രസിഡന്റ് അഡ്വ.ശ്യാം മണിപ്പുഴ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗം ഡി.പ്രസന്നകുമാർ ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട ജില്ല സംഘടന സെക്രട്ടറി സന്തോഷ് സദാശിവമഠം, ജില്ലാ മഹിളാ പ്രമുഖ് ലളിത കുമാരി, ജില്ല ജോയിന്റ് സെക്രട്ടറി പ്രീത ബാബു, ആലപ്പുഴ ജില്ല വൈസ് പ്രസിഡന്റ് സന്തോഷ് കുട്ടനാട് എന്നിവർ സംസാരിച്ചു

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *