പഠനവൈകല്യമുള്ള പതിനഞ്ചുകാരിക്ക് പീഡനം: പോക്‌സോ കേസിൽ പ്രതിക്ക് 55 വർഷം കഠിന തടവും പിഴയും

Crime
Print Friendly, PDF & Email

പത്തനംതിട്ട: പഠന വൈകല്യമുള്ള പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ സീതത്തോട് ഗുരുനാഥന്‍ മണ്ണ് മുണ്ടന്‍പാറ പേഴുംകാട്ടില്‍ മോഹനനെ (57) ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി ഡോണി തോമസ് വര്‍ഗീസ് 55 വര്‍ഷം കഠിന തടവിനും 2 .50 ലക്ഷം രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷ വിധിച്ചു. പിഴ ഒടുക്കാതിരുന്നാല്‍ രണ്ടര വര്‍ഷം അധിക കഠിന തടവും അനുഭവിക്കണം. 2019 മുതലുള്ള കാലയളവില്‍ പഠനവൈകല്യമുളള പെണ്‍കുട്ടിയെ പ്രതി വിവിധ സമയങ്ങളിലായി പീഡിപ്പിക്കുകയായിരുന്നു. പ്രതിയുടെ പ്രവൃത്തിയില്‍ സഹികെട്ട പെണ്‍കുട്ടി തന്റെ പിതാവിനോട് വിവരം പറയുകയും തുടര്‍ന്ന് പോലീസ് കേസെടുക്കുകയും ആയിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ജയ്‌സണ്‍ മാത്യൂസ് ഹാജരായി. കേസിന്റെ അന്വേഷണം ചിറ്റാര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ബി. രാജേന്ദ്രന്‍ പിള്ളയാണ് നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *