പത്തനംതിട്ട – ബാലികയോട് ലൈംഗികാതിക്രമം കാട്ടിയ കേസിലെ പ്രതിയെ റാന്നി പെരുനാട് പോലീസ് അറസ്റ്റ് ചെയ്തു. മലയാലപ്പുഴ ചെങ്ങറ പ്രമോദ് ഭവനിൽ വിനോദ്(54) ആണ് അറസ്റ്റിലായത്. 2023 ൽ ആണ് സംഭവം. ഫിജിക്കാർട്ട് വഴി സാധനങ്ങൾ വിൽക്കാൻ എത്തിയ പ്രതി വീട്ടിൽ ആരും ഇല്ലാത്ത സമയത്ത് ഹാളിൽ അതിക്രമിച്ചു കയറി പന്ത്രണ്ടുകാരിയോട് ലൈംഗിക അതിക്രമം കാട്ടുകയായിരുന്നു. കൗൺസിലിങ്ങിൽ കുട്ടി നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ പോലീസ് മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്തു. ഒളിവിൽ പോയ പ്രതിയെ പെരുനാട് പോലീസ് ഇൻസ്പെക്ടർ ജി. വിഷ്ണുവിന്റെ നേതൃത്വത്തിൽ എസ്.ഐ കുരുവിള സക്കറിയ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ, സുകേഷ് വിജേഷ്,സിവിൽ പോലീസ് ഓഫീസർ രാം പ്രകാശ് എന്നിവർ അടങ്ങിയ സംഘം ചെങ്ങറയിൽ നിന്നും പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


