റാന്നിയിലെ സ്‌റ്റേഷനറിക്കടയിൽ നിന്നും വൻതോതിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി :

Pathanamthitta
Print Friendly, PDF & Email

റാന്നി: നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പനയ്ക്കായി സൂക്ഷിച്ച സ്‌റ്റേഷനറി കടയുടമയെ പോലീസ് അറസ്റ്റ് ചെയ്തു. ചെറുകുളഞ്ഞി വലിയകുളം കൈതതടത്തിൽ പാന്റ് രാജനെന്നറിയപ്പെടുന്ന എസ്. രാജൻ (65) ആണ് പിടിയിലായത്. കടയിൽ നിന്നും നാല് ബക്കറ്റുകളിലും രണ്ട് ചാക്കുകളിലുമായി സൂക്ഷിച്ചിരുന്ന ഹാൻസ്, കൂൾ ഇനങ്ങളിൽപ്പെട്ട നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. പോലീസ് ഇൻസ്‌പെക്ടർ ജിബു ജോണിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഇട്ടിയപ്പാറ അടച്ചിപ്പുഴ റോഡിലെ വാടകക്കെട്ടിടത്തിലെ രണ്ടു മുറികളിലാണ് ഇവ വില്പനക്കായി സൂക്ഷിച്ചിരുന്നത്. അനധികൃത കച്ചവടം നടത്തുന്നതായി വിവരം ലഭിച്ചതിനെതുടർന്നായിരുന്നു പരിശോധന. കടയുടെ വരാന്തയിൽ പ്ലാസ്റ്റിക് മേശയ്ക്കടിയിൽ ബക്കറ്റുകളിലും ചാക്കുകളിലുമായി സൂക്ഷിച്ച ഇവയിൽ പൊട്ടിക്കാത്ത 120 പാക്കറ്റും പൊട്ടിച്ച 450 പാക്കറ്റും ഹാൻസും 350 പാക്കറ്റ് കൂളുമാണ് ഉണ്ടായിരുന്നത്. ഒരു പാക്കറ്റിൽ 15 കവർ . ചോദ്യം ചെയ്തപ്പോൾ ഇവ കൈവശം വയ്ക്കുന്നതിനുള്ള അനുമതി പത്രങ്ങളൊന്നും ഇല്ലായിരുന്നു. എ എസ് ഐ കൃഷ്ണൻകുട്ടി, എസ് സി പി ഓ അജാസ് ചാറുവേലിൽ, സി പി ഓമാരായ ഗോകുൽ കണ്ണൻ, അശോകൻ എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *