ക്രിസ്തുനാഥന്റെ ചിത്രം വികൃതമായി അവതരിപ്പിക്കുന്നത് വേദനയുളവാക്കുന്നത്.- പ്രൊ ലൈഫ്

Kerala Eranakulam
Print Friendly, PDF & Email

കൊച്ചി. ലോകം മുഴുവനുമുള്ള ക്രൈസ്തവ സമൂഹം ദൈവമായി ആരാധിക്കുന്ന ക്രിസ്തുനാഥന്റെ ചിത്രവും രൂപവും വിശുദ്ധ ബൈബിളും അവഹേളിക്കുന്ന പ്രവണത വർധിക്കുന്നത് വിശ്വാസികളിൽ വേദനയുണ്ടാക്കുന്നുവെന്ന് സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്‌തലേറ്റ്.

കുറുക്കുവഴിയിലൂടെ പ്രശസ്തിനേടുവാൻ സോഷ്യൽ മീഡിയയിലൂടെ ചിലർ വികലമായ ആവിഷ്കാരങ്ങൾ നടത്തുന്നത് വിശ്വാസത്തെ വികലമായി അവതരിപ്പിച്ചു കൊണ്ടാകരുത്. മതപരമായ പ്രതികങ്ങളെ വികൃതമായി അവതരിപ്പിക്കുന്ന പ്രവണതയെ ശക്തമായ നിയമനടപടികളിലൂടെ സർക്കാർ നേരിടണമെന്ന് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് പറഞ്ഞു. വിവിധ മതങ്ങളെയും വിശ്വാസ ആചാരങ്ങളെയും ആദരിക്കുന്ന സംസ്കാരം സംരക്ഷിക്കുവാൻ മനുഷ്യ സമൂഹത്തിന്റെ കൂട്ടായ്മയും ജാഗ്രതയും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *