അയിരൂർ – പുത്തേഴം ശ്രീശങ്കരോദയം മഹാദേവ ക്ഷേത്രത്തിൽ അയിരൂർ ഗ്രാമസേവാസമിതിയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു. ക്ഷേത്ര വളപ്പിൽ മുന്തിയ ഇനംതെങ്ങുംതൈ നട്ട് ഗ്രാമസേവാ സമിതി പ്രസിഡന്റ് എം അയ്യപ്പൻകുട്ടി നിർവ്വഹിച്ചു. ചടങ്ങിൽ അയിരൂർ 250-ാം നമ്പർ എസ്എൻഡിപി ശാഖ ഭാരവാഹികളായ എ. കെ. പ്രസന്നകുമാർ, സോമൻ സി.വി., ബി. പ്രസാദ്, ക്ഷേത്ര പൂജാരി അനന്ത സായി, ഗ്രാമസേവാസമിതി സെക്രട്ടറി എ. വി. അശോകൻ, വൈസ് പ്രസിഡന്റ് കെ. മോഹൻകുമാർ എന്നിവർ പങ്കെടുത്തു.


What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

