പത്തനംതിട്ട – മണിയാർ ബാരേജിലെ അഞ്ചാം നമ്പർ ഷട്ടറിന്റെ ബോഗി വീലുകളുടെ അറ്റകുറ്റപണികൾ നടത്തിയതിന്റെ ഭാഗമായി ട്രയൽ റൺ നടത്തുന്നതിനും ഇപ്പോൾ നടക്കുന്ന അറ്റകുറ്റപണികൾ പൂർത്തീകരിക്കാനുമായി മണിയാർ സംഭരണിയിലെ ജലനിരപ്പ് ക്രസ്റ്റ് ലവൽ വരെ കുറയ്ക്കാനായി ബാരേജിന്റെ സ്പിൽവേ ഷട്ടറുകൾ ഇന്ന് (06) പൂർണതോതിൽ ഉയർത്തി തുറന്നു വെയ്ക്കുന്നതിന് അനുമതി നൽകി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാനും ജില്ലാ കളക്ടറുമായ എസ്. പ്രേം കൃഷ്ണൻ ഉത്തരവായി. ഈ സാഹചര്യത്തിൽ പമ്പ, കക്കാട്ടാർ തീരത്തുളളവരും മണിയാർ, വടശേരിക്കര, റാന്നി, പെരിനാട്, കോഴഞ്ചേരി, ആറന്മുള നിവാസികളും പൊതുജനങ്ങളും ജാഗ്രത പാലിക്കണം.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

