എടത്വ വികസന സമിതി സൗഹൃദ സംഗമവും അനുമോദന യോഗവും ഇന്ന്

Alappuzha

എടത്വ – വികസന സമിതിയുടെ ഓണാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന സൗഹൃദ സംഗമം ഇന്ന് വൈകിട്ട് 5ന് നടക്കും.വൈസ് പ്രസിഡന്റ് പി.ഡി രമേശ്കുമാർ അധ്യക്ഷത വഹിക്കും.പ്രസിഡന്റ് ഐസക്ക് എഡ്വേർഡ് ചെറുകാട് സംഗമം ഉദ്ഘാടനം ചെയ്യും. കർഷക ശ്രേഷ്ഠൻ അവാർഡ് നേടിയ ബാബു കൊഴുപ്പക്കളത്തെയും ഐക്യ രാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ അംബാസിഡർ ആയി നിയമിതനായ സമിതി ജനറൽ സെക്രട്ടറി ഡോ.ജോൺസൺ വാലയിൽ ഇടിക്കുളയെയും രക്ഷാധികാരി ആന്റണി ഫ്രാൻസിസ് കട്ടപ്പുറം അനുമോദിക്കും.
വൈസ് പ്രസിഡന്റ് അഡ്വ. ഐസക്ക് രാജു മുഖ്യ സന്ദേശം നല്കു മെന്ന് കൺവീനർ ഷാജി മാധവൻ, ട്രഷറർ
കുഞ്ഞുമോൻ പട്ടത്താനം എന്നിവർ അറിയിച്ചു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *