ചെന്നൈ – സൺ റൈസേഴ്സ് ഹൈദരാബാദിനെ എട്ട് വിക്കറ്റിന് തകർത്ത് ഐപിഎൽ കിരീടം കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കി. ഷാരൂഖ് ഖാന്റെ ഉടമസ്ഥതയിലുള്ള കൊൽക്കത്തയുടെ മൂന്നാമത്തെ ഐപിഎൽ കിരീടമാണ് ഇത്.
കൊൽക്കത്തക്കായി വെങ്കിടേഷ് അയ്യർ (52)അർധസെഞ്ച്വറി നേടി വിജയം അനായാസമാക്കി. റഹ്മത്തുള്ള ഗുർബാസ് (39), സുനൽ നറൈൻ (6), ശ്രേയസ് അയ്യർ (6) എന്നിങ്ങനെയണ് മറ്റുള്ളവരുടെ സ്‌കോറുകൾ. നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിനെ 18.3 ഓവറിൽ 113 റൺസിന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ബൗളർമാർ എറിഞ്ഞിടുകയായിരുന്നു. അതിശക്തരായ ഹൈദരാബാദ് ബാറ്റിങ് നിര ചീട്ടുകൊട്ടാരം പോലെ തകർന്നടിയുകയായിരുന്നു. 24 റൺസെടുത്ത നായകൻ പാറ്റ് കമ്മിൻസാണ് കൊൽക്കത്തയുടെ ടോപ് സ്‌കോറർ. ആന്ദ്രേ റസൽ മൂന്നും മിച്ചൽ സ്റ്റാർക്ക്, ഹർഷിദ് റാണ എന്നിവർ രണ്ടും വിക്കറ്റ് വീതം വീഴ്‌ത്തി.
സൺറൈസേഴ്സ് ക്യാപ്റ്റൻ പാറ്റ് കമിൻസ് എറിഞ്ഞ രണ്ടാം ഓവറിൽ സുനിൽ നരെയ്ൻ (2 പന്തിൽ 6) പുറത്തായി. ഒൻപതാം ഓവറിൽ ഗുർബാസും പുറത്തായി. ഒൻപതാം ഓവറിൽ ഗുർബാസും പുറത്തായി. ക്യാപ്ടൻ ശ്രേയസ് അയ്യർ വെങ്കിടേഷിന് കൂട്ടായി എത്തിയതോടെ അനായാസം വിജയത്തിലേക്ക് കയറുകയായിരുന്നു കൊൽക്കത്ത.


