പത്തനംതിട്ട – ഒറ്റ പ്രസവത്തിൽ ജനിച്ച മൂന്നു കുരുന്നുകൾക്കും ഒരുമിച്ച് ആധാർ നൽകി. ഓമല്ലൂർ മുള്ളനിക്കാട് ഹരി നന്ദനത്തിൽ റിജോ തോമസ്, രേവതി രാജൻ ദമ്പതികളുടെ എട്ടു മാസം വീതം പ്രായമുള്ള പൃഥ്വി, ഋത്വി, ജാൻവി എന്നീ മൂന്നു കുരുന്നുകൾകൾക്കാണ് ആധാർ സ്വന്തമാക്കുന്നതിന് വീട്ടിൽ എത്തി എന്റോൾമെന്റ് നടത്തിയത്. പത്തനംതിട്ട അബാൻ ലൊക്കേഷൻ അക്ഷയ സംരംഭകൻ ഷാജഹാനും സംഘവുമാണ് കുരുന്നുകൾക്ക് വീട്ടിലെത്തി എന്റോൾമെന്റ് നടത്തിയത്.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

