നിയമസഭാ തിരഞ്ഞെടുപ്പ് സൂക്ഷ്മപരിശോധന പൂർത്തിയായി ; പത്തനംതിട്ട ജില്ലയിൽ മത്സരരംഗത്ത് 25 സ്ഥാനാർഥികൾ

Pathanamthitta Politics
Print Friendly, PDF & Email

പത്തനംതിട്ട – ജില്ലയിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് 25 സ്ഥാനാർഥികൾ. നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധനയ്ക്ക് ശേഷമാണ് സ്ഥാനാർഥികളുടെ എണ്ണം വ്യക്തമായത്. അതാത് നിയോജക മണ്ഡലങ്ങളിലെ വരണാധികാരികളുടെ നേതൃത്വത്തിൽ നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടത്തി. തിരുവല്ല, റാന്നി, ആറന്മുള, കോന്നി, അടൂർ നിയോജക മണ്ഡലങ്ങളിലെ 61
നാമനിർദേശ പത്രികയാണ് സൂക്ഷ്മപരിശോധന നടത്തിയത്.

തിരുവല്ല നിയോജക മണ്ഡലത്തിലാണ് കൂടുതൽ പേർ മത്സരരംഗത്തുള്ളത്. ഏഴ് സ്ഥാനാർഥികൾ.
തിരുവല്ലയിൽ 16 ൽ 15 പത്രിക സ്വീകരിച്ചു. സ്വതന്ത്ര സ്ഥാനാർഥി കെ കെ സുരേന്ദ്രന്റെ പത്രിക തള്ളി.
ആറന്മുളയിൽ 12 പത്രിക സൂക്ഷ്മപരിശോധന നടത്തി. ആറ് സ്ഥാനാർഥികൾ മത്സരിക്കാൻ യോഗ്യത നേടി.
സിപിഐ(എം) ഡമ്മി സ്ഥാനാർഥി ശങ്കരന്റെ പത്രിക തള്ളി.

അടൂരിൽ 10 പത്രിക ലഭിച്ചതിൽ നാല് പേർ മത്സരിക്കാൻ അർഹരായി. സിപിഐ ഡമ്മി സ്ഥാനാർഥി അച്ചുതന്റെ പത്രിക തള്ളി.
കോന്നിയിൽ 12 പത്രിക ലഭിച്ചു. നാല് സ്ഥാനാർഥികൾ മത്സരിക്കാൻ യോഗ്യരായി. സിപിഐ (എം) ഡമ്മി സ്ഥാനാർഥി ആർ ബി രാജീവ് കുമാർ, ബിഡിജെഎസ് സ്ഥാനാർഥി പി ജഗത്പ്രിയ എന്നിവരുടെ പത്രിക തള്ളി.

റാന്നിയിൽ 11 പത്രിക ലഭിച്ചതിൽ ഒമ്പതെണ്ണം സ്വീകരിച്ചു. കേരള കോൺഗ്രസ് (എം) സ്ഥാനാർഥിമാരായ പ്രമോദ് നാരായണന്റെ ഒരു പത്രികയും ബിപിന്റെ പത്രികയുമാണ് തള്ളിയത്. നാല് സ്ഥാനാർഥികൾ മത്സര രംഗത്തുണ്ട്. സ്ഥാനാർഥിത്വം പിൻവലിക്കാനുളള അവസാന തീയതി മാർച്ച് 26. ഏപ്രിൽ ഒമ്പതിനാണ് വോട്ടെടുപ്പ്.

photo – പത്തനംതിട്ട ജില്ല ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന കോന്നി നിയോജകമണ്ഡലം സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രികയുടെ സൂക്ഷ്മ പരിശോധന

മത്സരരംഗത്തുള്ള സ്ഥാനാർഥികൾ മണ്ഡലം തിരിച്ച് ചുവടെ

തിരുവല്ല – മാത്യു ടി തോമസ് (ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ), വർഗീസ് മാമ്മൻ (കേരള കോൺഗ്രസ്), അനൂപ് ആന്റണി (ബിജെപി), രമേശ് (ബിഎസ്പി), സീൻ തോമസ് (സ്വതന്ത്രൻ), അജു അലക്സ് (സ്വതന്ത്രൻ), തോമസ് മാമ്മൻ (സ്വതന്ത്രൻ)

ആറന്മുള – വീണാ ജോർജ് (സിപിഐ (എം)), അബിൻ വർക്കി (ഇന്ത്യൻ നാഷണൽ കോൺഗ്രസ്), കുമ്മനം രാജശേഖരൻ (ബിജെപി), വി ആർ പ്രഭാകരൻ (ബിഎസ്പി), രാധാമണി (എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്)), എസ് രാമചന്ദ്രൻ (സ്വതന്ത്രൻ)

അടൂർ- പ്രിജി കണ്ണൻ (സിപിഐ), സി വി ശാന്തകുമാർ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്), പന്തളം പ്രതാപൻ (ബിജെപി), സി എഫ് ശിവകുമാർ (ബിഎസ്പി)

കോന്നി- കെ യു ജനീഷ് കുമാർ (സിപിഐ (എം)), സതീഷ് കൊച്ചുപറമ്പിൽ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്), റ്റി പി സുന്ദരേശൻ (ബിഡിജെഎസ്), വർഗീസ് (സ്വതന്ത്രൻ)

റാന്നി- പ്രമോദ് നാരായൺ (കേരള കോൺഗ്രസ് (എം)), പഴകുളം മധു (ഇന്ത്യൻ നാഷണൽ കോൺഗ്രസ്), തോമസ് കെ സാമുവേൽ (ട്വന്റി 20), ശ്രീഹരി ( സ്വതന്ത്രൻ).

Leave a Reply

Your email address will not be published. Required fields are marked *