പത്തനംതിട്ട – കുടുംബശ്രീ ജില്ലാ മിഷൻ സംഘടിപ്പിച്ച സർഗോത്സവം അരങ്ങ് 2024 സിനിമാ സംവിധായകൻ പ്രശാന്ത് .ബി. മോളിക്കൽ ഉദ്ഘാടനം ചെയ്തു. മൈലപ്ര സേക്രഡ് ഹാർട്ട് ഹൈസ്‌കൂളിൽ നടന്ന റാന്നി, കോന്നി ബ്ലോക്ക് ക്ലസ്റ്റർ തല അരങ്ങിൽ 16 സി.ഡി.എസുകളിൽ നിന്നുള്ള ഓക്‌സിലറി ഗ്രൂപ്പംഗങ്ങൾ പങ്കെടുത്തു.
കുടുംബശ്രീ അംഗങ്ങളുടെയും ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളുടെയും കലാവാസനകൾ പരിപോഷിപ്പിക്കുന്നതിനായി നടന്ന അരങ്ങിൽ അയൽക്കൂട്ടതലത്തിൽ റാന്നി അങ്ങാടി സിഡിഎസ് ഓവറോൾ ചാമ്പ്യൻമാരായി. വടശേരിക്കര സിഡിഎസ് രണ്ടാം സ്ഥാനം നേടി. ഓക്‌സിലറി വിഭാഗത്തിൽ റാന്നി അങ്ങാടി സിഡിഎസ് ഒന്നാം സ്ഥാനവും മലയാലപ്പുഴ സിഡിഎസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ എസ്. ആദില ചടങ്ങിൽ അധ്യക്ഷത വഹിച്ചു.. ജില്ലാ പഞ്ചായത്തംഗം ജിജോ മോഡി, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. എസ് ഗോപി, റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിത അനിൽകുമാർ, മൈലപ്ര ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സാജു മണിദാസ,് അസിസ്റ്റന്റ് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ബിന്ദു രേഖ, സിഡിഎസ് ഭാരവാഹികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
What do you feel about this post?
Like
Love
Happy
Haha
Sad

