മുണ്ടുകോട്ടക്കൽ 91 നമ്പർ അംഗണവാടി ഉത്‌ഘാടനം

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – സ്മാർട്ട് അങ്കണവാടികൾ നാടിൻറെ വിദ്യാഭ്യാസത്തിന്റെയും സാംസ്‌കാരികതയുടെയും സന്ദേശമാണെന്ന് നഗരസഭ ചെയർമാൻ അഡ്വ. റ്റി സക്കിർ ഹുസൈൻ . മുണ്ടുകോട്ടക്കൽ 91 നമ്പർ അംഗണവാടി ഉത്‌ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നഗരസഭ 25 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം പൂർത്തിയാക്കിയത് വാർഡ് കൗൺസിലർ ആൻസി തോമസ് അധ്യക്ഷത വഹിച്ചു.ആമിന ഹൈദരാലി, റവ. ജെയിംസ് ഇടിക്കുള, അഡ്വ. എ സുരേഷ് കുമാർ, കെ ജാസീംകുട്ടി, സ് ഷമീർ, പി.കെ അനീഷ്, അഡ്വ. റോഷൻ നായർ, റോസ്‌ലിൻ സന്തോഷ്, എം സി ഷെരിഫ്, സി കെ അർജുൻ,അംബിക വേണു, സജി കെ സൈമൺ, സുധീർരാജ്, നിഷ ആനി ജോസഫ്, ദാസ്‌ തോമസ്, തോമസ് മാത്യു,ജോസ് തോമസ്,ജസീല എം. ഐ.,ലിജി ബൈജു,ലിൻഡാ, ആശ എന്നിവർ പ്രസംഗിച്ചു. സ്ഥലം വിട്ടു നൽകിയ സുമിത് സി തോമസിനെ ആദരിച്ചു പായസ വിതരണവും നടത്തി.

ഫോട്ടോ ക്യാപ്ഷൻ :
മുണ്ടുകോട്ടക്കൽ 91 നമ്പർ അംഗണവാടിയുടെ ഉത്‌ഘാടനം നഗരസഭ ചെയർമാൻ അഡ്വ. റ്റി സക്കിർ ഹുസൈൻ നിർവഹിക്കുന്നു .

Leave a Reply

Your email address will not be published. Required fields are marked *