അഭിനന്ദനങ്ങൾ…
തിരുവല്ല – എം.ജി യൂണിവേഴ്സിറ്റിയിൽ നിന്നും മൃദംഗത്തിൽ എം.എ ഒന്നാം റാങ്ക് നേടിയ ആർ എൽ വി സതീഷ് എം എസ് നെ ജോയ്ആലുക്കാസ് ഫൗണ്ടേഷൻ അനുമോദിച്ചു. 2024 മെയ് 19 ന് തിരുവല്ല ജോയ്ആലുക്കാസ് ഷോറൂമിൽവച്ച് നടന്ന ചടങ്ങിൽ വിശിഷ്ട അതിഥിയായിരുന്ന കുട്ടനാട്, കൊച്ചിൻ യൂണിവേഴ്സിറ്റി കോളേജ് ഓഫ് എൻജിനിയറിങ് പ്രിൻസിപ്പാൾ പ്രൊഫ. ഡോ. ജോസഫ്ക്കുട്ടി ജേക്കബ് സർട്ടിഫിക്കറ്റ് നൽകി ആദരിച്ചു. ചെങ്ങന്നൂർ ഫയർ & സേഫ്റ്റി സ്റ്റേഷൻ ഓഫീസർ ശ്രീ. സുനിൽ ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ശ്രീ. ഷെൽട്ടൻ വി റാഫേൽ, ശ്രീ. വിജയ് പോൾ, ശ്രീ. ജെറിൻ എം ജെ, ശ്രീ. സലിമോൻ ഫിലിപ്പ് എന്നിവർ പങ്കെടുത്തു. കീഴ്‌കോഴൂർ സ്വദേശികളായ സദാശിവൻ ആചാരി, ശോഭന സദാശിവൻ ദമ്പതികളുടെ മകനായ സതീഷ് ഇപ്പോൾ സാംസ്‌കാരിക വകുപ്പിന്റെ ഡയമണ്ട് ജൂബിലി ഫെലോഷിപ്പ് പ്രോഗ്രാമിൽ കൾച്ചറൽ ഡിപ്പാർട്മെന്റിൽ അദ്ധ്യാപകനായി സേവനമനുഷ്ഠിക്കുന്നു.



