അടൂർ ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള വീടുകളുടേയും സ്ഥാപനങ്ങളുടേയും മുകളിലേക്ക് അപകടകരമായി നിൽക്കുന്ന വൃക്ഷങ്ങളും മരച്ചില്ലകളും ഉടമസ്ഥർ അടിയന്തരമായി സ്വന്തം ഉത്തരവാദിത്വത്തിലും ചെലവിലും മുറിച്ച് മാറ്റണമെന്ന് അറിയിക്കുന്നു. അല്ലാത്തപക്ഷം അതുമൂലമുണ്ടാകുന്ന എല്ലാ കഷ്ടനഷ്ടങ്ങൾക്കും ദുരന്തനിവാരണ നിയമപ്രകാരം നിയമാനുസൃത തുടർനടപടികൾ സ്വീകരിക്കുമെന്ന് ഏനാദിമംഗലം സെക്രട്ടറി അറിയിച്ചു.
ക്വാറിയും മണ്ണ് നീക്കലും നിരോധിച്ചു
ഈമാസം 23 വരെ ജില്ലയിലെ എല്ലാ ക്വാറികളുടെ പ്രവർത്തനം നിരോധിച്ചിട്ടുണ്ട്. മലയോരത്തുനിന്നും മണ്ണ് വെട്ടിമാറ്റുക, ആഴത്തിലുള്ള കുഴികൾ നിർമിക്കുക, നിർമാണത്തിനായി ആഴത്തിൽ മണ്ണ് മാറ്റുക എന്നീ പ്രവർത്തനങ്ങളും നിരോധിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള ഏതു പ്രവർത്തനവും ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾ അതത് താലൂക്ക് കൺട്രോൾ റൂമുകളിൽ പരാതിപ്പെടണം.
കൺട്രോൾ റൂം നമ്പറുകൾ
കളക്ടറേറ്റ് കൺട്രോൾ റൂം: 8078808915
കോഴഞ്ചേരി തഹസിൽദാർ : 0468 2222221 , 9447712221
മല്ലപ്പള്ളി തഹസിൽദാർ : 0469 2682293 , 9447014293
അടൂർ തഹസിൽദാർ : 04734 224826 , 9447034826
റാന്നി തഹസിൽദാർ : 04735 227442 , 9447049214
തിരുവല്ല തഹസിൽദാർ : 0469 2601303 , 9447059203
കോന്നി തഹസിൽദാർ : 0468 2240087 , 9446318980.
രാത്രിയാത്രാ നിരോധനം
പത്തനംതിട്ട ജില്ലയിലെ എല്ലാ മലയോര മേഖലകളിലേക്കുമുള്ള രാത്രിയാത്രകൾക്കുള്ള വിലക്ക് 23 വരെ തുടരും. കോട്ടയം, ഇടുക്കി ജില്ലകളിലും മലയോരമേഖലകളിലേക്കുള്ള യാത്രയ്ക്ക് വിലക്കുണ്ട്. രാത്രി ഏഴു മുതൽ രാവിലെ ആറുവരെയാണ് യാത്രാ വിലക്ക്. അതേസമയം ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് അടിയന്തര പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരുടെ ഔദ്യോഗിക യാത്രകൾക്ക് വിലക്ക് ബാധകമല്ല.
മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും അപകടങ്ങൾ ഉണ്ടാകാം. ഈ ദുരന്ത സാധ്യതകൾ ഒഴിവാക്കാനാണ് രാത്രി യാത്രാ നിരോധനം. തൊഴിലുറപ്പ് ജോലികൾ, വിനോദ സഞ്ചാരത്തിനായുള്ള കയാക്കിങ്/കുട്ട വഞ്ചി സവാരി, ബോട്ടിംഗ് എന്നിവയും 23 വരെ നിരോധിച്ചിട്ടുണ്ട്


