ബാംഗ്ലൂർ – കർണാടക ഉപ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഡി കെ ശിവകുമാറിനെ ബാംഗ്ലൂരിലെ ഔദ്യോഗിക വസതിയിൽ മലങ്കര മാർത്തോമ്മാ സഭാ ഡോ ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പൊലീത്തായുടെ നേതൃത്വത്തിൽ സഭാ ഭാരവാഹികൾ സന്ദർശിച്ച് ജന്മദിന ആശംസകളും ചർച്ചയും നടത്തി. ന്യൂനപക്ഷ വിഭാഗങ്ങൾക്കും ക്രൈസ്തവ ദേവാലയങ്ങൾക്കും എതിരെ സംഘടിതമായി നടക്കുന്ന ആക്രമണങ്ങളിലുള്ള ആശങ്ക സഭാ നേതൃത്വം അദ്ദേഹത്തെ അറിയിച്ചു. ന്യൂനപക്ഷ വിഭാഗങ്ങൾക്കും ക്രൈസ്തവ ദേവാലയങ്ങൾക്കും എതിരെയുള്ള ആക്രമണങ്ങളെ ഒരു കാരണവശാലും വെച്ചു പൊറുപ്പിക്കില്ലെന്നും കർണാടകയിൽ ന്യൂനപക്ഷങ്ങൾക്ക് പൂർണ്ണ സംരക്ഷണം നൽകുമെന്ന് ഡി കെ ശിവകുമാർ പറഞ്ഞു. പത്തനംതിട്ട എംപി ആന്റോ ആന്റണി, സഭാ സെക്രട്ടറി റവ എബി ടി മാമ്മൻ, അൽമായ ട്രസ്റ്റി അഡ്വ അൻസിൽ കോമാട്ട്, നിരണം മാരാമൺ ഭദ്രാസന അസംബ്ലി അംഗം സുബിൻ നീറുംപ്ലാക്കൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

ഫോട്ടോ:
62-മത് ജന്മദിനം ആഘോഷിക്കുന്ന കർണാടക ഉപമുഖ്യമന്ത്രി ശ്രീ ഡി കെ ശിവകുമാറിന് മലങ്കര മാർത്തോമ്മാ സഭയുടെ ആദരവ് അഭിവന്ദ്യ ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പൊലീത്താ തിരുമേനി നൽകുന്നു. ആന്റോ ആന്റണി എംപി, സഭാ സെക്രട്ടറി റവ എബി ടി മാമ്മൻ, അൽമായ ട്രസ്റ്റി അഡ്വ അൻസിൽ സഖറിയ കോമാട്ട്, നിരണം മാരാമൺ ഭദ്രാസന അസംബ്ലി അംഗം സുബിൻ നീറുംപ്ലാക്കൽ എന്നിവർ സമീപം.


