എംഎൽഎയുടെ ചെവിക്കുറ്റിക്ക് അടി ; തിരിച്ചു ചെവിക്കുറ്റി തീർത്ത് തിരിച്ചടിച്ചു യുവാവും…!!

Politics India
Print Friendly, PDF & Email

ഗുണ്ടൂര്‍ – വോട്ടെടുപ്പിനിടയില്‍ പോളിംഗ് ബൂത്തില്‍ വോട്ടറെ ചെവിക്കുറ്റിക്ക് അടിച്ചു എംഎല്‍എയും കൂട്ടരും. ആന്ധ്രാപ്രദേശിലെ ഗുണ്ടൂരില്‍ ഉണ്ടായ സംഭവത്തില്‍ തെനാലി വൈഎസ്ആര്‍സിപി എംഎല്‍എ ശിവകുമാറാണ് വിവാദത്തിലായത്. വോട്ടുചെയ്യാന്‍ മുന്നിലേക്ക് തിക്കിത്തിരക്കി എത്തിയ എംഎല്‍എയോട് പിറകിൽപ്പോയി വരി നില്‍ക്കാന്‍ യുവാവ് ആവശ്യപ്പെട്ടതായിരുന്നു എംഎല്‍എ യെ ചൊടിപ്പിച്ചത്. ഉടന്‍ തന്നെ വോട്ടറെ എംഎല്‍എ തല്ലുകയും വോട്ടര്‍ ഉടന്‍ തന്നെ തിരിച്ചു തല്ലുകയും ചെയ്തതോടെ എംഎല്‍എയ്ക്ക് ഒപ്പമുണ്ടായിരുന്ന മറ്റുള്ള എല്ലാവരും ചേര്‍ന്ന് ക്യൂ നിന്ന വോട്ടറെ തല്ലിച്ചതയ്ക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

mla 2

 

 

Leave a Reply

Your email address will not be published. Required fields are marked *