പത്തനംതിട്ട – നിരണം ഡക്ക് ഫാമിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇവിടെയുള്ള എല്ലാ താറാവുകൾക്കും ദയാവധം നൽകി ശാസ്ത്രീയമായി സംസ്‌കരിക്കാൻ തീരുമാനം. ജില്ലാ കളക്ടർ എസ്. പ്രേം കൃഷ്ണൻ വിളിച്ചുചേർത്ത ബന്ധപ്പെട്ടവരുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ഇന്ന് (14) രാവിലെ എട്ടിന് ഈ നടപടികൾ സ്വീകരിക്കാനാണ് ധാരണ.
പക്ഷിപ്പനി സ്ഥിരീകരിച്ച ഒരു കിലോമീറ്റർ ചുറ്റളവ് ഇൻഫെക്ടഡ് സോണായും പത്തു കിലോമീറ്റർ ചുറ്റളവ് സർവൈവൽ സോണായും പ്രഖ്യാപിക്കും. ഇൻഫെക്ടഡ് സോണിൽ ഉൾപ്പെടുന്ന എല്ലാ പക്ഷികളെയും ഇല്ലായ്മ ചെയ്യാനും തീരുമാനമായി. ഇതിന് ആവശ്യമായ നടപടികൾ അടിയന്തിരമായി സ്വീകരിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് കളക്ടർ നിർദേശം നൽകി.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

