അബുദാബിയിൽ വെച്ച് ശ്രീ ശങ്കരാചാര്യ ജയന്തി ആഘോഷം നടന്നു.

Kerala Music World
Print Friendly, PDF & Email

അബുദാബി – ബാപ്സ് ഹിന്ദുമന്ദിറിലെ പൂജനീയ സ്വാമികളും, സ്വാമി ഉദിത് ചൈതന്യയും ചേർന്ന് ഭദ്രദീപം കൊളുത്തി പരിപാടി ഉത്ഘാടനം നിർവ്വഹിച്ചു. സ്വാമി ഉദിത് ചൈതന്യയുടെ നേതൃത്വത്തിൽ ശ്രീശങ്കരാചാര്യ പാദുക ഘോഷയാത്രയും, ശ്രീ ശങ്കരാചാര്യരുടെ അദ്വൈത സിദ്ധാന്തത്തെ കുറിച്ച് ആത്മീയ പ്രഭാഷണവും നടന്നു.

മലയാളികൾ നേതൃത്വം കൊടുക്കുന്ന സാംസ്കാരിക സംഘടനയായ ഭാരതീയം അബുദാബി ടീമംഗങ്ങളായ ശ്രീ.വേണുഗോപാൽ, ശ്രി.അജി വാസുദേവൻ, ശ്രീ.രാജേഷ്, ശ്രീ. ശശികുമാർ എന്നിവർ ചടങ്ങിൽ സംസാരിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ ആത്മീയവും സംസ്കാരികവുമായ പ്രോഗ്രാമുകൾ ഭാരതീയത്തിൻ്റെ നേതൃത്വത്തിൽ നടത്തുമെന്ന് അറിയിച്ചു.

പ്രശസ്ത പിന്നണി ഗായിക ശ്രീമതി ദുർഗാ വിശ്വനാഥും സംഘവും ചേർന്ന് അമൃത തരംഗിണി രാഗസന്ധ്യ അവതരിപ്പിച്ചു. അമൃതരംഗിണി രാഗസന്ധ്യയിൽ കാവ്യാ നാരായണൻ (സ്റ്റാർ സിംഗർ ഫെയിം) ഗായത്രി, ഗൗരി, എന്നിവർ പങ്കെടുത്തു.

പ്രതിഭ നാട്യ ക്ഷേത്രയിലെ സൗമ്യ പ്രകാശും RLV യും സംഘവും ചേർന്ന് സ്വാഗതാജ്ഞലി നൃത്താവിഷ്കാരവും, ഭാരതാഞ്ജലി ടീം ശ്രീമതി പ്രിയാ മനോജിൻ്റെ നേതൃത്വത്തിൽ രാമസംയതി നൃത്താവിഷ്കാരവും, ശിവതാണ്ഡവ ന്യത്ത രൂപവും, ശ്രീമതി ശ്രീലക്ഷ്മി രാജുവും സംഘവും അവതരിപ്പിച്ച കൃഷ്ണഗാഥ നൃത്തശിൽപവും നടന്നു.

Leave a Reply

Your email address will not be published. Required fields are marked *