പത്തനംതിട്ട – ജില്ലയിലും പക്ഷിപ്പനി സ്ഥിരീകരിച്ചു. തിരുവല്ല നിരണത്തെ സർക്കാർ താറാവ് വളർത്തൽ കേന്ദ്രത്തിലാണ് പക്ഷിപ്പനി
സ്ഥിരീകരിച്ചിരിക്കുന്നത് . കഴിഞ്ഞാഴ്ചയാണ് ഇവിടെ താറാവുകൾ കൂട്ടത്തോടെ ചത്തത്. വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. പ്രതിരോധ നടപടികൾ പഞ്ചായത്തിൽ ആരംഭിച്ചിട്ടുണ്ട് . തിങ്കളാഴ്ച കളക്ടറുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്ന് തുടർനടപടി സ്വീകരിക്കും. കഴിഞ്ഞദിവസം ആലപ്പുഴ തഴക്കരയിലും പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു.


