പത്തനംതിട്ടയിൽ ഇന്നലെ നദികളിൽ വീണുള്ള മൂന്ന് മരണങ്ങൾ

Kerala Pathanamthitta

പത്തനംതിട്ട – ഇന്നലെ വ്യത്യസ്തങ്ങളായ സംഭവങ്ങളിൽ നദികളിൽ വീണുള്ള മൂന്ന് അപകടങ്ങൾ ഉണ്ടായി. അതിൽ രണ്ടു ഫയർഫോഴ്‌സ് സ്‌കൂബാ ടീം മൃതദേഹങ്ങൾ കണ്ടെടുത്തു. മല്ലപ്പള്ളി മുരണിയിൽ മണിമലയാറ്റിൽ കാണാതായ ആൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരും.

അടൂർ ഏനാത്തും, ആറന്മുളയിലും ആണ് മറ്റു രണ്ടു അപകടങ്ങൾ ഉണ്ടായത്. അത് രണ്ടും ഫയർഫോഴ്‌സ് സ്‌കൂബാ ടീം മൃതദേഹങ്ങൾ കണ്ടെടുത്തു.

ഏനാത്ത് പാലത്തിൽ നിന്നൊരാൾ കഴിഞ്ഞ ദിവസം ആറ്റിലേക്ക് ചാടിയതായുള്ള സംശയത്തെ തുടർന്ന് ഫയർഫോഴ്‌സിന്റെ കൊട്ടാരക്ക ടീമും, കൊല്ലത്ത് നിന്നുള്ള സ്‌കൂബാ ടീമും എത്തി തിരച്ചിൽ നടത്തിയിരുന്നു. ഒരു മിസിംഗ് കേസിൽ റിപ്പോർട്ട് ചെയ്തിരുന്നയാളെ പിന്നീട് കണ്ടെത്തിയതിനെത്തുടർന്ന് തിരച്ചിൽ താൽക്കാലികമായി അവസാനിപ്പിച്ചെങ്കിലും, വൈകിട്ട് ആറരയോടെ കാമ്പിശ്ശേരി കടവിന് സമീപത്തായി ഒരു മൃതദേഹം പൊങ്ങി കിടക്കുന്നത് കണ്ടതായി നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് ഫയർഫോഴ്‌സ് സംഘം വീണ്ടും സ്ഥലത്തെത്തുകയും ആശാരേത്ത് കടവിന് സമീപത്ത് നിന്നും മൃതദേഹം കണ്ടെടുത്ത കരയിലേക്ക് എത്തിക്കുകയുമായിരുന്നു, ആളെ തിരിച്ചറിഞ്ഞിട്ടില്ല.

ഇന്നലെ ഉച്ചയോടെ ആറന്മുള ആഞ്ഞിലിക്കടവ് പാലത്തിൽ നിന്നും ഒരു യുവതി ആറ്റിലേക്ക് ചാടിയതായുള്ള വിവരത്തെ തുടർന്ന് ആറന്മുള വള്ളസദ്യ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പത്തനംതിട്ട ഫയർഫോഴ്‌സ് സ്‌കൂബാ ടീം അവിടെത്തുകയും, അല്പസമയത്തെ തിരച്ചിലിൽ യുവതിയുടെ മൃതദേഹം കണ്ടെടുക്കുകയും ചെയ്തു. പന്തളം സ്വദേശിയായ 31 വയസുള്ള രേഷ്മാ ഡാനിയേൽ ആണ് മരണപ്പെട്ടതെന്ന് തിരിച്ചറിയുകയും ചെയ്തു. പന്തളം നഗരസഭാ കൗൺസിലർ ലസിതാ നായരുടെ മരുമകളാണ് രേഷ്‌മ. അടൂർ ജനറൽ ആശുപത്രിയിൽ ഡയട്ടീഷ്യനായി ജോലി ചെയ്യ്തിരുന്ന രേഷ്മ ആത്മഹത്യ ചെയ്യാനുണ്ടായ കാരണം ഇതുവരെ വ്യക്തമല്ല.

 

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *