തിരുവല്ല – അമേരിക്കയിലെ ഡാളസിൽ വെച്ച് അപകടത്തിൽ മരിച്ച ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് പരമാദ്ധ്യക്ഷൻ മോറാൻ മോർ അത്താനാസിയോസ് യോഹാൻ പ്രഥമന്റെ ഭൗതിക ശരീരം 15ന് ഡാലസിൽ റെസ്റ്റ്‌ലാൻഡ് ഫ്യൂണറൽ ഹോമിൽ പൊതുദർശനം. 20 തീയതിയോടെ നാട്ടിലെത്തിക്കുന്നതും, പൊതു ദർശനം 20ന് കുറ്റപ്പുഴയിലെ സഭാ ആസ്ഥാനത്ത് കൺവൻഷൻ സെന്ററിൽ നടക്കുന്നതുമായിരിക്കും. സഭയിലെ എല്ലാ ബിഷപ്പുമാരും , രൂപതാ വികാരിമാരും, പ്രൊവിൻഷ്യൽ വികാരിമാരും, വിവിധ ശുശ്രൂഷകളിലെ നേതാക്കൾ എന്നിവരുടെ വെർച്വൽ ഒത്തുചേരൽ ഇന്നലെ വൈകിട്ട് നടത്തി.കൗൺസിൽ അഡ്‌മിനിസ്‌ട്രേറ്റർ സാമുവൽ മോർ തെയോഫിലോസ് എപ്പിസ്‌കോപ്പയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തില്‍ ആണ് തീരുമാനിച്ചത് .

കബറടക്കം 21 ന് സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് കത്തീഡ്രലിൽ നടക്കും. സമൂഹത്തിന്റെ വിവിധ തലങ്ങളിൽ നിന്നുള്ളവരും, വിശ്വാസി സമൂഹവും പൊതു ദർശനത്തിനും, കബറിടക്ക ചടങ്ങുകൾക്കും എത്തും എന്നതിനാൽ വിപുലമായ ഒരുക്കങ്ങളാണ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് ഒരുക്കിയിരിക്കുന്നത്. മോറാൻ മോർ അത്തനേഷ്യസ് യോഹന്നാൻ മെത്രോപ്പൊലിത്ത കാലം ചെയ്ത വാർത്തയറിഞ്ഞു നിരവധി രാഷ്ട്രീയ, സാമൂഹിക, മത സാമുദായിക ആത്മീയ ആചാര്യന്മാരുമാണ് കുറ്റപ്പുഴയിലെ സഭാ ആസ്ഥാനത്തേക്കെത്തി അനുശോചനം അറിയിച്ചു കൊണ്ടിരിക്കുന്നത്.


