ഒളിവിൽക്കഴിഞ്ഞു മടുത്തു ; തങ്കച്ചൻ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മടങ്ങിയെത്തി.

Crime Trivandrum

തിരുവനന്തപുരം – പരോളിൽ ഇറങ്ങി മുങ്ങിയ തങ്കച്ചൻ എന്ന പ്രതി 20 വർഷത്തെ ഒലിവ് ജീവിതത്തിനു ശേഷം പൂജപ്പുര സെൻട്രൽ ജയിലിലേക്ക് സ്വയം മടങ്ങിയെത്തി. ഒരു കൊലക്കുറ്റത്തിനാണ് 2000 ത്തിൽ ഇടുക്കി സ്വദേശി തങ്കച്ചൻ ശിക്ഷിക്കപ്പെട്ടത്. 2003ൽ പരോളിൽ പോയെങ്കിലും ഇയാൾ പിന്നീട് തിരികെ എത്തിയില്ല. തങ്കച്ചനെ തേടി പൊലീസ് പലതവണ പലയിടങ്ങളിൽ പരാതിയെങ്കിലും ഒരു തുമ്പും
ലഭിച്ചിരുന്നില്ല.

അങ്ങനെ തിരച്ചിലിന്റെ 20 വർഷങ്ങൾ കടന്നു പോയി. ഒടുവിൽ തങ്കച്ചൻ തന്നെ സ്വയം ജയിലിലേക്ക് നടന്നു കയറി. ഇതുവരെ എവിടെയായിരുന്നു എന്ന ചോദ്യത്തിന് വയനാട്ടിൽ വിവിധ എസ്റ്റേറ്റുകളിലായി ജോലി ചെയ്യുകയായിരുന്നു എന്നാണ് തങ്കച്ചൻ മറുപടി പറഞ്ഞത്. മകളുടെ ഭർത്താവിനെയും കൂട്ടിയാണ് തങ്കച്ചൻ സ്വയം കീഴടങ്ങാൻ ജയിലിലെത്തിയത്. !!

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *