സിഎംഎസ് ഹൈസ്കൂൾ ആഗോള പൂർവ്വ വിദ്യാർത്ഥി അദ്ധ്യാപക സംഗമം മെയ് 19ന് ; സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു.

Kerala Alappuzha

തലവടി : സിഎംഎസ് ഹൈസ്കൂളിൽ മെയ് 19ന് നടക്കുന്ന ആഗോള പൂർവ്വ വിദ്യാർത്ഥി അദ്ധ്യാപക സംഗമത്തിന്റെ ‘വീണ്ടും കാൽപാടുകൾ’ ഒരുക്കങ്ങൾ വിവിധ സബ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പൂർത്തിയാകുന്നു.

സ്വാഗതസംഘം യോഗവും പോസ്റ്റർ പ്രകാശനവും നടന്നു. തുടർന്ന് സ്കൂൾ അങ്കണത്തിൽ സ്വാഗത സംഘ ഓഫീസിന്റെ ഉദ്ഘാടനം പ്രസിഡന്റ് റവ. മാത്യൂ ജിലോ നൈനാൻ നിർവഹിച്ചു. ഹെഡ്മാസ്റ്റർ റെജിൽ സാം മാത്യൂ അദ്ധ്യക്ഷത വഹിച്ചു. ബെറ്റി ജോസഫ് ,അഡ്വ. ഐസക്ക് രാജു, എബി മാത്യു, സജി ഏബ്രഹാം, ജേക്കബ് ചെറിയാൻ ഡോ.ജോൺസൺ വി.ഇടിക്കുള, വി.പി. സുജീന്ദ്ര ബാബു, ജിബി ഈപ്പൻ,കുരുവിള ഐസക്ക് എന്നിവർ പങ്കെടുത്തു.

മെയ് 11ന് പതാക ജാഥ നടക്കും. പൂർവ്വ വിദ്യാ4ത്ഥിയും – അദ്ധ്യാപകനും ദേശീയ അധ്യാപക അവാർഡ് ജേതാവുമായ പി. ഐ. ചാണ്ടി പതാക പ്രസിഡന്റ് റവ. മാത്യൂ ജിലോ നൈനാന് കൈമാറും.17ന് കൊടിയേറും.

സംഗമത്തിന്റെ ഭാഗമായി വിവിധ ബാച്ചുകളുടെ സംഗമം 19ന് 1 മണി മുതൽ നടക്കും. ഗുരുവന്ദനത്തോടോപ്പം വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പൂർവ്വ വിദ്യാർത്ഥികൾക്ക് പുരസ്ക്കാരം നല്കി അനുമോദിക്കും. 1841ൽ സ്ഥാപിതമായ ഈ പള്ളിക്കൂടം 1983ലാണ് ഹൈസ്ക്കൂൾ ആയി ഉയർത്തിയത്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *