വാട്ടർ എടിഎം ഉദ്ഘാടനം

Pathanamthitta

തിരുവല്ല – പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സ്ഥാപിച്ച വാട്ടർ എടിഎമ്മിന്റെ ഉദ്ഘാടനം അഡ്വ. മാത്യു ടി തോമസ് എംഎൽഎ നിർവഹിച്ചു. 2023-24 വാർഷിക പദ്ധതിയിൽ പത്തുലക്ഷം രൂപ ഉൾപ്പെടുത്തി കുറ്റൂർ, നെടുമ്പ്രം ഗ്രാമപഞ്ചായത്തുകളിലായാണ് വാട്ടർ എ.ടി.എം സ്ഥാപിച്ചത്. ജലദൗർലഭ്യതയുണ്ടാകുന്ന സാഹചര്യത്തിൽ കുറഞ്ഞ ചിലവിൽ ജനങ്ങൾക്ക് ശുദ്ധജലം ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഒരു രൂപ നാണയം ഇട്ടാൽ ഒരു ലിറ്റർ തണുത്ത വെള്ളവും അഞ്ച് രൂപ നാണയം ഇട്ടാൽ അഞ്ച് ലിറ്റർ ശുദ്ധീകരിച്ച സാധാരണ വെള്ളവും കിട്ടുന്ന രണ്ട് കൗണ്ടറുകളാണ് സ്ഥാപിച്ചിട്ടുള്ളത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വിജി നൈനാൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനുരാധ സുരേഷ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് ബിനിൽ കുമാർ, സ്ഥിരം സമിതി അധ്യക്ഷൻമാരായ സോമൻ താമരച്ചാലിൽ, മറിയാമ്മ ഏബ്രഹാം, അംഗങ്ങളായ ചന്ദ്രലേഖ, സി.കെ അനു, വിശാഖ് വെൺപാല, ജിനു തൂമ്പുംകുഴി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാലി ജോൺ, അംഗങ്ങളായ ജോ ഇലഞ്ഞിമൂട്ടിൽ, സാറാമ്മ, എൻ.ടി.ഏബ്രഹാം, സി.ഡി.എസ് ചെയർപേഴ്‌സൺ ലീലാമ്മ തുടങ്ങിയവർ പങ്കെടുത്തു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *