മല്ലപ്പള്ളി: എൻഡിഎ സ്ഥാനാർഥി അനിൽ ആന്റണിയുടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ വിലയിരുത്തൽ നടത്താൻ ജാഗ്രത നിശാ പ്രബോധൻ മല്ലപ്പള്ളിയിൽ നടത്തി. ന്യൂനപക്ഷ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ബിജു മാത്യു ഉദ്ഘാടനം ചെയ്തു.
ന്യൂനപക്ഷ മേഖലകളിൽ മോദിജി വിരുദ്ധ സ്പർദ്ധ വളർത്താനായി ഇടത് വലത് മുന്നണികൾ മത്സരിക്കുന്ന ദയനീയ കാഴ്ചയാണ് എൻഡിഎ ജാഗ്രതയോടെ നിരീക്ഷിക്കേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി. കോളനികൾ, റസിഡൻഡ് അസോസിയേഷൻ എന്നിവിടങ്ങളിലെ അടിസ്ഥാന സൗകര്യ ആവശ്യങ്ങൾ നടപ്പാക്കുന്നതിൽ എം.പി യും എംഎൽഎയും പരാജയമായിരുന്നു എന്ന് ബിജു മാത്യു കുറ്റപ്പെടുത്തി.
മല്ലപ്പള്ളി മണ്ഡലം പ്രസിഡന്റ് വിനോദ് തോട്ടബ്ഭാഗം അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മാരായ പ്രകാശ് വടക്കേമുറി, പ്രവീൺ വട്ടക്കാലായിൽ, കവിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എംഡി ദിനേശ് കുമാർ, മഹിള മോർച്ച മണ്ഡലം പ്രസിഡന്റ് സിന്ധു വിജയകുമാർ, പട്ടികജാതി മോർച്ച മണ്ഡലം പ്രസിഡന്റ് .ടി.സി അനിയൻകുഞ്ഞ് ഒബിസി മോർച്ച മണ്ഡലം പ്രസിഡന്റ് ഷാജി പുരുഷോത്തമൻ, കർഷക മോർച്ച മണ്ഡലം പ്രസിഡന്റ് ജയകുമാർ കളരിക്കൽ എന്നിവർ സംസാരിച്ചു


