പത്തനംതിട്ട ജില്ലാ കേന്ദ്രത്തിൽ നിന്നുള്ള അറിയിപ്പുകൾ ; വനിത ഡോക്ടർ നിയമനം ; ഡോക്ടർ നിയമനം ; നഴ്‌സ് നിയമനം

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട ജില്ലാ കേന്ദ്രത്തിൽ നിന്നുള്ള അറിയിപ്പുകൾ ; വനിത ഡോക്ടർ നിയമനം ; ഡോക്ടർ നിയമനം ; നഴ്‌സ് നിയമനം

*മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക് പദ്ധതിയിൽ അപേക്ഷിക്കാം
നൈപുണ്യ വികസന പരിശീലനത്തിൽ പങ്കെടുക്കുന്നവർക്കും വിവിധ മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കുമായി തൊഴിൽപരിശീലനത്തിന് പ്രതിമാസം 1000 രൂപ സാമ്പത്തിക സഹായം നൽകുന്ന മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക് പദ്ധതിയിലേക്ക് അപേക്ഷിക്കാം. കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയാത്ത 18 – 30 പ്രായപരിധിയിലുളളവരായിരിക്കണം. വെബ്സൈറ്റ്: www.eemployment.kerala.gov.in ഫോൺ :04734 224810.

*വനിത ഡോക്ടർ നിയമനം
അടൂർ ജനറൽ ആശുപത്രിയിലെ ഈവനിംഗ് ഒപി യിലേക്ക് താൽകാലിക വനിത ഡോക്ടറെ നിയമിക്കുന്നു. എം ബി ബി എസ്, ടിസിഎംസി രജിസ്‌ട്രേഷൻ യോഗ്യതയുളള എസ് സി വിഭാഗക്കാർ അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ജനുവരി 15 ന് രാവിലെ 10.30ന് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. നഗരസഭ പരിധിയിലുളളവർക്ക് മുൻഗണന. പ്രായപരിധി 40 വയസ്. ഫോൺ : 04734 223236.

*ഡോക്ടർ നിയമനം
ചിറ്റാർ സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് ആർദ്രം പദ്ധതിയുടെ ഭാഗമായി ഡോക്ടർ തസ്തികയിലേക്ക് താൽകാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. എംബിബിഎസ് , ടിസിഎംസി പെർമനന്റ് രജിസ്‌ട്രേഷൻ യോഗ്യത ഉണ്ടായിരിക്കണം. ചിറ്റാർ പഞ്ചായത്ത് പരിധിയിലുളളവർക്കും പ്രവൃത്തി പരിചയമുളളവർക്കും മുൻഗണന. പ്രായപരിധി 45 വയസ്. സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ജനുവരി 17ന് രാവിലെ 11ന് റാന്നി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ ഹാജരാകണം. ഫോൺ : 04735 256577.

*നഴ്‌സ് നിയമനം
ചിറ്റാർ സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് ആർദ്രം പദ്ധതിയുടെ ഭാഗമായി നഴ്‌സ് തസ്തികയിലേക്ക് താൽകാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ അംഗീകൃത ബിഎസ്‌സി നഴ്‌സിംഗ് /ജനറൽ നഴ്‌സിംഗ് കോഴ്‌സ്, കേരള നഴ്‌സിംഗ് കൗൺസിൽ രജിസ്‌ട്രേഷൻ യോഗ്യത ഉണ്ടായിരിക്കണം. ചിറ്റാർ പഞ്ചായത്ത് പരിധിയിലുളളവർക്കും പ്രവൃത്തി പരിചയമുളളവർക്കും മുൻഗണന. പ്രായപരിധി 45 വയസ്. സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ജനുവരി 17ന് രാവിലെ 11ന് റാന്നി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ ഹാജരാകണം. ഫോൺ : 04735 256577.

 

Leave a Reply

Your email address will not be published. Required fields are marked *