തിരുവനന്തപുരം: ഇന്ന് മുതൽ 15-ാം തീയതി വരെ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടി മഴയ്‌ക്ക് സാദ്ധ്യതാ മുന്നറിയിപ്പ്. വരുന്ന രണ്ട് ദിവസം കേരളത്തിലെ എല്ലാ ജില്ലകളിലും മഴയ്‌ക്ക് സാദ്ധ്യതയുണ്ട്. 14-ന് ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മഴ സാദ്ധ്യത. 15-ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട് ജില്ലകളിലും മഴയ്‌ക്ക് സാദ്ധ്യതയുനടന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.
മിക്ക ജില്ലകളിലും ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാദ്ധ്യതയുണ്ട്.


