മല്ലപ്പള്ളി: അനിൽ ആന്റണി യുടെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം മല്ലപ്പള്ളി മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ആരംഭിച്ചു. ബിജെപി ജില്ലാ ജനറൽ സെക്രട്ടറി പ്രദീപ് ആയിരൂർ ഉത്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വിനോദ് തോട്ടഭാഗം അധ്യക്ഷത വഹിച്ച യോഗത്തിൽ കവിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എംഡി ദിനേശ് കുമാർ ,ബിജെപി സംസ്ഥാന സമിതി അംഗം രാജൻ പെരുമ്പക്കാട്ട് ജില്ലാ സെൽ കോർഡിനേറ്റർ പ്രസന്നകുമാർ കുറ്റൂർ, ജനറൽ സെക്രട്ടറിമാരായ പ്രകാശ് വടക്കേമുറി, ആർ പ്രവീൺ, ജില്ല കമ്മിറ്റി അംഗം വിജയൻകുട്ടി കെ ഡി എന്നിവർ സംസാരിച്ചു
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

