ബാലറ്റിൽ ആദ്യം അനിൽ കെ ആന്റണി ; തോമസ് ഐസക്ക് നാലാമതും

Pathanamthitta Politics
Print Friendly, PDF & Email

പത്തനംതിട്ട – ബാലറ്റിൽ ആദ്യം വരുക ഭാരതീയ ജനതാ പാർട്ടി സ്ഥാനാർഥി അനിൽ കെ ആന്റണിയുടെ പേർ. ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാനാർഥി ആന്റോ ആന്റണി രണ്ടാമതും ബഹുജൻ സമാജ് പാർട്ടി സ്ഥാനാർഥി അഡ്വ. പി.കെ. ഗീതാ കൃഷ്ണൻ മൂന്നാമതും വരും. നാലാം സ്ഥാനത്താണ് കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) സ്ഥാനാർഥി ഡോ. ടി.എം. തോമസ് ഐസക്കിന്റെ പേര് ബാലറ്റിൽ വരുന്നത്.
പീപ്പിൾസ് പാർട്ടി ഓഫ് ഇന്ത്യ (സെക്കുലർ) സ്ഥാനാർഥി ജോയി പി. മാത്യു അഞ്ചാമതും അംബേദ്ക്കറൈറ്റ് പാർട്ടി ഓഫ് ഇന്ത്യ സ്ഥാനാർഥി ആറാമതുമാണ്. സ്വതന്ത്ര സ്ഥാനാർഥികളായ അനൂപ് വി ഏഴാമതും കെ.സി. തോമസ് എട്ടാമതും വരും. ഇതിന് പുറമേ നോട്ടകൂടി ഉൾപ്പെടുമ്പോൾ ബാലറ്റിലെ ആകെ ബട്ടണുകളുടെ എണ്ണം ഒൻപതാകും.

ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിലാണ് സ്ഥാനാർഥികളുടെ ബാലറ്റിലെ ക്രമനമ്പർ നിശ്ചയിക്കുന്നത്. ഇതിൽതന്നെ ദേശീയ പാർട്ടികൾ, പ്രാദേശീക പാർട്ടികൾ, സ്വതന്ത്രർ എന്നിങ്ങനെ പ്രത്യേക വിഭാഗങ്ങളായും തിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *