മധുരത്തിലലിഞ്ഞ പിണക്കം ; ഇനി പത്തനംതിട്ട പിടിക്കാൻ ഒത്തൊരുമിച്ച്

Kerala Pathanamthitta Politics
Print Friendly, PDF & Email

പ​ത്ത​നം​തി​ട്ട – എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി അ​നി​ൽ അ​ന്‍റ​ണി ഇന്നലെ പി.​സി. ജോ​ർ​ജി​നെ ഈരാറ്റുപേട്ടയിലെ വീ​ട്ടി​ലെ​ത്തി സ​ന്ദ​ർ​ശി​ച്ചു. പിസി ജോ​ർ​ജി​ന് പ​ത്ത​നം​തി​ട്ട സീ​റ്റ് ല​ഭി​ക്കാ​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദം നി​ല​നി​ൽ​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​നി​ൽ ആ​ന്‍റ​ണി​യു​ടെ സ​ന്ദ​ർ​ശ​നം. വീ​ട്ടി​ലെ​ത്തി​യ അ​നി​ലി​നെ പി.​സി. ജോ​ർ​ജ് മ​ധു​രം ന​ൽ​കി സ്വീ​ക​രി​ച്ചു. അ​നി​ലി​നോ​ട് പി​ണ​ക്ക​മി​ല്ല. പ​ത്ത​നം​തി​ട്ട​യി​ൽ അ​നി​ലി​നാ​യി പ്ര​ച​ര​ണ​ത്തി​നെ​ത്തും. അ​നി​ൽ ആ​ന്‍റ​ണി​ക്ക് സ​ഭ നേ​തൃ​ത്വ​ങ്ങ​ളി​ൽ നി​ന്ന് പിന്തുണ ലഭിക്കാനായി താൻ ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു. അ​തേ​സ​മ​യം പി.​സി. ജോ​ര്‍​ജി​ന്
അ​തൃ​പ്തി​യെ​ന്ന​ത് മാ​ധ്യ​മ സൃ​ഷ്ടി​യാ​ണെ​ന്ന് അ​നി​ൽ ആ​ന്‍റ​ണി പ​റ​ഞ്ഞു. അനില്‍ ആന്റണിയെ വിജയിപ്പിക്കുക എന്നത് കേരളത്തിന്റെ ആവശ്യം. ബിജെപിയുടെ മുഴുവന്‍ പ്രവര്‍ത്തകരും പൂര്‍ണ ആത്മാര്‍ത്ഥയോടെ തെരഞ്ഞെടുപ്പിന് പ്രചാരണത്തിനിറങ്ങുമെന്ന് പിസി ജോര്‍ജ്. അനില്‍ ആന്റണിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദേഹം.

ഇന്നലെ വൈകിട്ട് പത്തനംതിട്ടയിൽ എത്തിയ അനിൽ ആന്റണിക്ക് ഊഷ്മളമായ സ്വീകരണമാണ് ബിജെപി പ്രവർത്തകർ ഒരുക്കിയത്. സ്വീകരണത്തിന് നന്ദി പറഞ്ഞുകൊണ്ട് അനിൽ ആന്റണി, പി.​സി. ജോ​ർ​ജി​ന്‍റെ ആ​ശി​ർ​വാ​ദ​ത്തോ​ടെ പ്ര​ച​ര​ണം ആ​രം​ഭി​ക്കാ​ൻ സാ​ധി​ച്ച​തി​ൽ സ​ന്തോ​ഷമുണ്ടു. മു​തി​ർ​ന്ന നേ​താ​വാ​യ അ​ദ്ദേ​ഹ​ത്തി​ന്‍റെ പി​ന്തു​ണ ത​നി​ക്കു​ണ്ടാ​കും. പത്തനംതിട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ വികസന പ്രവർത്തനങ്ങൾ നേരിട്ട് എത്തേണ്ടതുണ്ട്. അതിനായി പ്രവർത്തിക്കാൻ എനിക്ക് കഴിഞ്ഞാൽ ജില്ലക്ക് ആവശ്യമായത് നേടിയെടുക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

  

ഉന്നത ബിരുദങ്ങൾ നേടിയ യുവാവായ അനിൽ ആന്റണിക്ക് പ്രധാനമന്ത്രിയുമായും, കേന്ദ്ര ബിജെപി നേതാക്കളുമായുള്ള അടുത്ത ബന്ധം പ്രയോജനപ്പെടുത്താനാവുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. കണ്ടുമടുത്ത മുഖങ്ങളിൽ നിന്നുള്ള ഒരുമാറ്റം അനിലിലൂടെ ഉണ്ടായാൽ തീർച്ചയായും പത്തനംതിട്ടക്കത് ഗുണം ചെയ്യും. അടുത്ത ദിവസങ്ങളിൽ അനിലും പ്രചാരണത്തിൽ നിറയുന്നതോടെ പത്തനംതിട്ടയിലും ഒരു ത്രികോണ മൽസരത്തിനു തന്നെ കളമൊരുങ്ങുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *