വിഭാഗീയത മറന്ന് ഒന്നാണെന്നുള്ള ക്രൈസ്തവ സന്ദേശമാണ് നമ്മൾ ലോകത്തിന് നൽകേണ്ടതെന്ന് ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്ത ; ചിറ്റാറിൽ നടന്ന ഐക്യ ക്രിസ്മസ് റാലിയിൽ .

Kerala Pathanamthitta

ചിറ്റാർ: കർത്താവിൽ നാം എല്ലാവരും ഒന്നാണെന്ന് ലോകത്തോട് ഏറ്റു പറയുന്ന സുദിനമാണ് ക്രിസ്മസെന്ന് മാർത്തോമാ സഭ റാന്നി- നിലയ്ക്കൽ ഭദ്രാസനാധിപൻ ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്ത. ചിറ്റാറിൽ നടന്ന സംയുക്ത ക്രിസ്തുമസ് പുതുവത്സരാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാപഭാരത്തിൽ നിന്നും മനുഷ്യനെ രക്ഷിക്കാനാണ് യേശു ഭൂമിയിലേക്ക് കടന്നു വന്നത്. വിഭാഗീയത മറന്ന് ഒന്നാണെന്നുള്ള ക്രൈസ്തവ സന്ദേശമാണ് നമ്മൾ ലോകത്തിന് നൽകേണ്ടത് എന്നും അദ്ദേഹം പറഞ്ഞു. യു.സി.എഫ് പ്രസിഡന്റ് റവ.സി.കെ കൊച്ചുമോൻ അധ്യക്ഷത വഹിച്ചു.

ആന്റോ ആന്റണി എം.പി മുഖ്യ സന്ദേശം നൽകി. അഡ്വ. കെ.യു.ജനീഷ് കുമാർ എം.എൽ.എ വിശിഷ്ട വ്യക്തികളെ ചടങ്ങിൽ ആദരിച്ചു. യു.സി.എഫിന്റെ വെബ്‌സൈറ്റ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ബഷീർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ആദർശ വർമ്മ, തോമസ് എബ്രഹാം പേരങ്ങാട്ട്, സുകുലാൽ, വി.കെ. പ്രമോദൻ, നസീർ കൂത്താടിപറമ്പിൽ, എം.ബി. രാധാകൃഷ്ണൻനായർ, മുഹമ്മദ് അമീൻ മൗലവി അൽ ഖാസിരി, റവ. റിജോ മാത്യു ജോയി,
ഫാ. ജോൺ വിൽസൺ മേലേടത്ത്, ഫാ: സെബിൻ ഉള്ളാട്ട്, റവ. ജോയിഷ് പാപ്പച്ചൻ, ഫാ. ജോൺ സാമുവേൽ, ഫാ. ജോബി വർഗീസ്, ഫാ. ഫിലിപ്പ് മാത്യു, റവ. സജി ലൂക്കോസ്, റവ. ലാസർ, റവ. ടി.ജെ. എബ്രഹാം, ഫാ: ജോൺ അച്ചുതപറമ്പിൽ, ജിന്റോ, വാളിപ്ലാക്കൽ ജോജി, ജോർജ് ജേക്കബ് എന്നിവർ പ്രസംഗിച്ചു.

പഴയ ബസ് സ്റ്റാൻഡിൽ നിന്ന് ആരംഭിച്ച ഐക്യറാലിയിൽ ആയിരങ്ങൾ അണി നിരന്നു. കുതിര രഥം, ചെണ്ടമേളം, ശിങ്കാരിമേളം, ബാൻഡ് മേളം, നിശ്ചല ദൃശ്യങ്ങൾ, ക്രിസ്മസ് കരോൾ സംഘം, തമ്പോലം എന്നിവയുടെ അകമ്പടിയോടെ വർണാഭമായ റാലിയിൽ 20 ദേവാലയങ്ങളുടെ വിശ്വാസികൾ അണിനിരന്നു. ഹയർസെക്കൻഡറി സ്‌കൂളിന് സമീപം പ്രത്യേകം തയ്യാറാക്കിയ അലൻ പ്രിയങ്ക നഗറിലാണ് പരിപാടികൾ നടന്നത്. കരിമരുന്ന് പ്രയോഗം, ഗാനമേള ഉൾപ്പെടെയുള്ള പരിപാടികൾ ഭാഗമായി സംഘടിപ്പിച്ചിരുന്നു.

 

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *