പത്തനംതിട്ട – ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള മണ്ഡലത്തിലെ അന്തിമ വോട്ടർപട്ടികയിൽ 14,29,700 വോട്ടർമാർ. ജില്ലയിലെ ആകെ വോട്ടർമാരായ 10,51,124 പേർക്കൊപ്പം കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ മണ്ഡലങ്ങളിലെ 3,78,576 വോട്ടർമാർകൂടി ചേർന്നപ്പോൾ മണ്ഡലത്തിന്റെ വോട്ടർമാരുടെ എണ്ണം 14,29,700 ആയി ഉയർന്നത്. കാഞ്ഞിരപ്പള്ളിയിൽ ആകെ 1,87,898 വോട്ടർമാരുണ്ട്. ഇതിൽ 96,907 സ്ത്രീകളും 90,990 പുരുഷന്മാരും ഒരു ഭിന്നലിംഗ വോട്ടറുമാണുള്ളത്. പൂഞ്ഞാറിൽ ആകെ 1,90,678 വോട്ടർമാരിൽ 96,198 സ്ത്രീകളും 94,480 പുരുഷന്മാരുമാണുള്ളത്.
ലോക്സഭാ മണ്ഡലത്തിൽ പുരുഷ വോട്ടർമാരും സ്ത്രീ വോട്ടർമാരും ഏറ്റവും കുറവുള്ളത് യഥാക്രമം കാഞ്ഞിരപ്പള്ളിയിലും (90,990) പൂഞ്ഞാറിലുമാണ് (96,198). മണ്ഡലത്തിൽ 2,238 പ്രവാസി വോട്ടർമാരിൽ 437 സ്ത്രീകളും 1,801 പുരുഷ വോട്ടർമാരുമാണുള്ളത്.
ജനുവരി 22 ന് പ്രസിദ്ധീകരിച്ച വോട്ടർപട്ടികയേക്കാൾ 20,929 വോട്ടർമാരുടെ വർധനവാണുള്ളത്. ആകെ വോട്ടർമാരിൽ 7,46,384 സ്ത്രീകളും 6,83,307 പുരുഷന്മാരും ഒമ്പത് ഭിന്നലിംഗ വോട്ടർമാരുമുണ്ട്. സ്ത്രീ വോട്ടർമാരിൽ 10,689 പേരുടെയും പുരുഷ വോട്ടർമാരിൽ 10,239 പേരുടെയും ഒരു വോട്ടറിന്റെയും വർധനവുണ്ട്.
What do you feel about this post?
Like
Love
Happy
Haha
Sad

