പത്തനംതിട്ട – മാർത്തോമ്മ ഹയർ സെക്കന്ററി സ്കൂൾ എസ്.പി.സി. യൂണിറ്റിന്റേയും. പത്തനംതിട്ട പോലീസ് സ്റ്റേഷന്റേയും നേത്യത്വത്തിൽ ട്രാഫിക് ബോധവത്ക്കരണം നടത്തി. സീബ്രാലൈനിന്റെ പ്രാധാന്യം. വാഹനങ്ങൾ ട്രാഫിക് സിംഗനൽ ജംഗഷനുകളിൽ പാലിക്കേണ്ട നിയമങ്ങൾ, റോഡിൽ കാൽനടയാത്രക്കാർക്ക് നൽകേണ്ട പ്രാധാന്യം, ഹെൽമറ്റ് , സീറ്റ് ബൽറ്റ് ഇവ ധരിക്കേണ്ടതിന്റെ ആവശ്യകത തുടങ്ങിയ കാര്യങ്ങൾ പൊതുജനങ്ങളെ ബോധ്യപ്പെടുത്തി. ശ്രീ. ന്യൂമാൻ. എസ് (DYSP), ശ്രീ. അജി ശാമുവേൽ എസ്.എ, ശ്രീമതി. ഷമിമോൾ കെ.ആർ എസ്.ഐ, ശ്രീ. തുളസി. എസ്.ഐ,ശ്രീ. മിന്റോ .വി.റ്റി. (സി.പി. ഓ) എന്നിവർ നേതൃത്വം നൽകി. ന്യൂമാൻ


